െഎക്യവും ജനാധിപത്യവും  മുറിപ്പെട്ട നാളുകൾ –സി.പി.എം

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​റി​​​െൻറ മൂ​ന്നു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തോ​ടെ രാ​ജ്യ​ത്തി​​​െൻറ ​െഎ​ക്യ​വും ജ​നാ​ധി​പ​ത്യ​വും മു​റി​പ്പെ​ട്ടു​വെ​ന്ന്​ സി.​പി.​എം. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ വ​ർ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ത​ക​ർ​ക്കു​ക​യും വി​ദേ​ശ​ന​യം സാ​മ്രാ​ജ്യ​ത്വ​ത്തി​ന്​ കീ​ഴ്​​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു​വെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​​െൻറ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘മൂ​ന്ന്​ വ​ർ​ഷം; ആ​ഹാ​ര​വു​മി​ല്ല ധാ​ന്യ​വു​മി​ല്ല... നൂ​റോ​ളം ചോ​ദ്യ​ങ്ങ​ൾ’ എ​ന്ന ല​ഘു​ലേ​ഖ പി.​ബി അം​ഗ​ങ്ങ​ളാ​യ വൃ​ന്ദാ കാ​രാ​ട്ട്, എം.​എ. ബേ​ബി എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​കാ​ശ​നം ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി​ര​ഹി​ത​മാ​ണെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ങ്കി​ലും കോ​ർ​പ​റേ​റ്റു​ക​ൾ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക്​ ഫ​ണ്ട്​ ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട്​ എ​ന്താ​ണെ​ന്ന്​ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി  ചെ​ല​വ​ഴി​ച്ച തു​ക​ ക​ണ്ട​താ​ണ്. അ​ഴി​മ​തി​യും ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​വും അ​തി​​​െൻറ ഉ​ച്ചാ​വ​സ്ഥ​യി​ലെ​ത്തി. എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​തി ആ​യോ​ഗ്​ ശി​പാ​ർ​ശ. 

പ​ശു​സം​ര​ക്ഷ​ക​ർ നി​യ​മം സ്വ​ന്തം കൈ​ക​ളി​ൽ എ​ടു​ക്കു​ക​യാ​ണ്. കു​റ്റ​ക്കാ​രാ​രെ​ന്ന്​ അ​വ​ർ ത​ന്നെ ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ക്കു​ന്നു. യു​വാ​ക്ക​ൾ എ​ന്ത്​ ഭ​ക്ഷി​ക്ക​ണം, എ​ന്ത്​ വ​സ്​​ത്രം ധ​രി​ക്ക​ണം, ആ​രോ​ട്​ സ്വ​ത​ന്ത്ര​മാ​യി ഇ​ട​പെ​ട​ണം എ​ന്ന്​ മോ​റ​ൽ പൊ​ലീ​സു​കാ​ർ യു.​പി​യി​ലും ശ്രീ​രാ​മ​സേ​വ​ക​ർ ക​ർ​ണാ​ട​ക​യി​ലും തീ​രു​മാ​നി​ക്കു​ന്നു. ഭ​ര​ണ​ത്തി​ലേ​റി​യ​പ്പോ​ൾ ന​ൽ​കി​യി​രു​ന്ന എ​ല്ലാ വാ​ഗ്​​ദാ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ലം​ഘി​ച്ചു. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന ആ​ർ.​എ​സ്.​എ​സാ​ണ്​ സ​ർ​ക്കാ​റി​​​െൻറ യ​ഥാ​ർ​ഥ അ​ജ​ണ്ട തീ​രു​മാ​നി​ക്കു​ന്ന​ത്. 2016 ഒാ​ടെ ത​ന്നെ ജി.​ഡി.​പി​യു​ടെ 58.4 ശ​ത​മാ​ന​വും ധ​നി​ക​വി​ഭാ​ഗ​ത്തി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ധ​നി​ക​ർ കൂ​ടു​ത​ൽ ധ​നി​ക​രും ദ​രി​ദ്ര​ർ കൂ​ടു​ത​ൽ ദ​രി​ദ്ര​രു​മാ​യെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. 

Tags:    
News Summary - cpim opinion about modi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.