പാർലമെന്‍റ്​ മന്ദിരോദ്​ഘാടനം സി.പി.എം ബഹിഷ്കരിക്കും

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നത്തിനെതിരായ പ്രതിഷേധത്തിൽ പങ്കുച്ചേർന്ന് സി.പി.എമ്മും. ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്​ ബ​ഹി​ഷ്ക​രി​ക്കാ​ൻ സി.പി.എം തീരുമാനിച്ചു. സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ബ​ഹി​ഷ്ക​രണ തീരുമാനം സ്ഥിരീകരിച്ചു.

പാ​ർ​ല​മെന്‍റ്​ മ​ന്ദി​രം പ്രധാനമന്ത്രി ഉ​ദ്​​ഘാ​ട​നം ചെയ്യുന്നതിന്‍റെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രൂക്ഷമായി വിമർശിച്ചു. രാഷ്ട്രപതിയെ പ്രധാനമന്ത്രി മോദി മറികടക്കുകയാണെന്ന് യെച്ചൂരി ട്വീറ്റിലൂടെ ആരോപിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടപ്പോൾ മോദി രാഷ്ട്രപതിയെ മറികടന്നു. ഇപ്പോൾ ഉദ്ഘാടന വേളയിലും. ഇത് അംഗീകരിക്കാനാവില്ല. രാഷ്ട്രപതിയും രണ്ട് സഭകളും അടങ്ങുന്നതാണ് പാർലമെന്‍റ് എന്ന് ഭരണഘടനയുടെ 79-ാം വകുപ്പ് പറയുന്നുണ്ട്.

രാഷ്ട്രപതി പാർലമെന്റ് വിളിച്ചാൽ മാത്രമേ അത് യോഗം ചേരൂ. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാഷ്ട്രപതി വർഷം തോറും പാർലമെന്‍റിന്‍റെ പ്രവർത്തനം ആരംഭിക്കുന്നത്. ഓരോ വർഷവും പാർലമെന്‍റ് നടത്തുന്ന ആദ്യത്തെ ബിസിനസ് രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദി പ്രമേയമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പുതിയ പാർലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിനാൽ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാ​ഷ്ട്ര​പ​തി​ക്കു പ​ക​രം ഉ​ദ്​​ഘാ​ട​ന ചു​മ​ത​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​യം ഏ​റ്റെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണിത്.

ഹി​ന്ദു​ത്വ ആ​ചാ​ര്യ​ൻ വി.​ഡി. സ​വ​ർ​ക്ക​റു​ടെ ജ​ന്മ​വാ​ർ​ഷി​ക ദി​നമായ മേയ് 28നാ​ണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ​ ഉ​ദ്​​ഘാ​ട​നം പ്രധാനമന്ത്രി നിർവഹിക്കുന്നത്. കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.

പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ രാഷ്ട്രപതിയെ ​ക്ഷ​ണി​ക്കാ​ത്തതിനെതിരെ രൂക്ഷ വിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ​ക്ഷ​ണി​ക്കാ​തെ മോ​ദി സ​ർ​ക്കാ​ർ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ അ​നാ​ദ​രി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ് കുറ്റപ്പെടുത്തി. ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ്​ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ രാ​ഷ്ട്ര​പ​തി ഭ​വ​ൻ സ്മാ​ര​ക കേ​ന്ദ്രം മാ​ത്ര​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പു കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മാ​ത്ര​മാ​ണ്​ ദ​ലി​ത്, ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്നൊ​രാ​ളെ രാ​ഷ്ട്ര​പ​തി​യാ​ക്കാ​ൻ ബി.​​ജെ.​പി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പറഞ്ഞു.

ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ പ​ര​മോ​ന്ന​ത നി​യ​മ​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​ണ്​ പാ​ർ​ല​മെ​ന്‍റ്. സ​ർ​ക്കാ​റി​നെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ഓ​രോ പൗ​ര​ന്മാ​രെ​യും ഒ​രു​പോ​ലെ പ്ര​തി​നി​ധാ​നം​ ചെ​യ്യു​ന്ന സ്ഥാ​പ​ന​വും അ​താ​ണ്. രാ​ഷ്ട്ര​പ​തി പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളോ​ട്​ സ​ർ​ക്കാ​റി​നു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ടു​ത്തു​കാ​ട്ടു​മെ​ന്ന്​ ഖാ​ർ​ഗെ പ​റ​ഞ്ഞു.

Tags:    
News Summary - CPI(M) to boycott inauguration of new Parliament building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.