ബിഹാറിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത് സി.പി.ഐ(എം.എൽ); രണ്ടാമത് എ.ഐ.എം.ഐ.എം

പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവുമുയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് സി.പി.ഐ(എം.എൽ) സ്ഥാനാർഥി മെഹബൂബ് ആലം. നാല് സ്ഥാനാർഥികളാണ് അരലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് സംസ്ഥാനത്ത് വിജയിച്ചത്.

ബൽറാംപൂർ മണ്ഡലത്തിൽ നിന്നാണ് മെഹബൂബ് ആലം 53,597 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 2015ൽ 20,419 വോട്ടിന് ആലം ഇവിടെ ജയിച്ചിരുന്നു.

എ.ഐ.എം.ഐ.എമ്മിന്‍റെ അക്താറുൽ ഇമ്രാൻ അമോർ മണ്ഡലത്തിൽ വൻ അട്ടിമറിയാണ് നടത്തിയത്. 52,515 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്. 2015ൽ കോൺഗ്രസിന്‍റെ അബ്ദുൽ ജലീൽ മസ്താൻ 51,997 വോട്ടിന് ജയിച്ച മണ്ഡലമാണിത്.

ആർ.ജെ.ഡിയുടെയും ജെ.ഡി(യു)വിന്‍റെയും ഓരോ സ്ഥാനാർഥികൾ അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടുണ്ട്.

ആർ.ജെ.ഡി ആകെ വോട്ട് ശതമാനം 18.35ൽ നിന്ന് 23.11 ആയി ഉയർത്തിയപ്പോൾ ബി.ജെ.പിയുടെ വോട്ട് ശതമാനം 24.42ൽ നിന്ന് 19.46 ആയി കുറഞ്ഞു. എന്നാൽ, ആർ.ജെ.ഡി മത്സരിച്ച മണ്ഡലങ്ങളുടെ എണ്ണം 101ൽ നിന്ന് 140 ആയി ഉയർന്നിരുന്നു. ബി.ജെ.പി നേരത്തെ 157ൽ മത്സരിച്ചപ്പോൾ ഇത്തവണ 110 സീറ്റിൽ മാത്രമാണ് മത്സരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.