പാട്‌ന: ബിഹാറിലെ സി.പി.ഐ-എം.എല്‍ നേതാവ് ജെ.പി യാദവിെൻറ വീട്ടിലെത്തിയ സംഘം മാതാപിതാക്കളെയും സഹോദരനെയും വെടിവെച്ചു കൊന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള ജെ.പി യാദവ് ആശുപത്രിയിൽ ചികിത്സയിലാണ്. മഹേഷ് ചൗധരി (65), സേങ്കഷ്യ ദേവി (60), ശാന്തനു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗോപാൽഗഞ്ചിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
സംഭവത്തില്‍ ജെ.ഡി.യു. എം.എല്‍.എ അമരേന്ദ്ര പാണ്ഡെ, സഹോദരന്‍ സതീഷ് പാണ്ഡെ, സതീഷിെൻറ മകന്‍ മുകേഷ് പാണ്ഡെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സതീഷിനേയും മുകേഷിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിലുള്ള എം.എല്‍.എ അമരേന്ദ്ര പാണ്ഡെയെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. രാഷ്ട്രീയവൈരാഗ്യമാണ് ആക്രമണത്തിന് ആക്രമണത്തിന് കാരണമെന്ന് ജെ.പി യാദവ് ആശുപത്രിയിൽ വെച്ച് പറഞ്ഞതായി ദ ന്യൂ ഇൻഡൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അമരേന്ദ്ര പാണ്ഡെയുടെ പങ്ക് പൊലീസ് അനേഷിക്കണമെന്നും അേദ്ദഹം പറഞ്ഞു. ജെ.പി യാദവ് പാട്‌ന മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അമരേന്ദ്ര പാണ്ഡെയുടെ സഹോദര പുത്രൻ മുകേഷിനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു യാദവ്. മുകേഷ് നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാനാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്ന് വന്ന ജെ.പി യാദവ് അമരേന്ദ്ര പാെണ്ഡക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തിയിരുന്നു.
ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് യാദവിനും കുടുംബത്തിനും നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. കേസില്‍ കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു.
മാതാപിതാക്കള്‍ സംഭവസ്ഥലത്ത് വെച്ചും സഹോദരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഗ്രാമത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നത്.
സംഭവത്തിന് പിറകിലെ ആസൂത്രണം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് എസ്.പി മനോജ് കുമാർ പറഞ്ഞു. എം.എൽ. എക്കെതിരെ നടപടിയാവശ്യപ്പെട്ട് തേജസ്വി പ്രസാദ് യാദവിെൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.