അമരാവതി: ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സി.പി.എമ്മിന് ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചതായി ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ.എസ്. ശർമിള അറിയിച്ചു.
പട്ടികജാതി സംവരണമായ അരക്കു ലോക്സഭ മണ്ഡലത്തിലാണ് സി.പി.എം മത്സരിക്കുക. റമ്പച്ചോടവാരം, ഗണ്ണവാരം, മംഗളഗിരി, കുറുപ്പം, നെല്ലൂർ ടൗൺ, വിജയവാഡ സെൻട്രൽ, ഗജുവാക, പാണ്യം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തും.
വിജയവാഡ സെൻട്രൽ ഉൾപ്പെടെ നിർണായക നഗര സീറ്റുകളാണ് ഇടതിന് നൽകിയതെന്ന് എ.പി.സി.സി വൈസ് പ്രസിഡന്റ് കെ. ശിവാജി പറഞ്ഞു. സി.പി.ഐയും ആന്ധ്രപ്രദേശിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. സി.പി.ഐയുമായി ഒരു ലോക്‌സഭ സീറ്റിലേക്കും എട്ട് നിയമസഭ മണ്ഡലത്തിലേക്കുമുള്ള സീറ്റ് പങ്കിടൽ കരാർ നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.