ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എൻ. നൻമാരൻ (74) അന്തരിച്ചു. മധുര ആറപാളയത്താണ് താമസിച്ചിരുന്നത്. മധുര രാജാജി ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
2001, 2006 വർഷങ്ങളിൽ മധുര ഇൗസ്റ്റ് നിയമസഭ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. ഏറെക്കാലം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറായും അഖിലേന്ത്യ ൈവസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
കാൾ മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ തുടങ്ങിയവരെക്കുറിച്ച് തമിഴിൽ പുസ്തകങ്ങൾ രചിച്ചു. നൻമാരെൻറ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സി.പി.എം സംസ്ഥാന കമ്മിറ്റിയും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.