പാറ്റ്ന: കര്‍ഷക നേതാവും സി.പി.എം നേതാവുമായ ജഗ്ദിഷ് ചന്ദ്ര ബസുവിനെ ബിഹാറില്‍ വെടിവെച്ചുകൊന്നു. ഖഗാരിയ ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ വെടിവെക്കുകയായിരുന്നു.
സി.പി.എം ഖഗാരിയ ജില്ല സെക്രട്ടറിയേറ്റ് അംഗവും ആൾ ഇന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറിയുമാണ് ജഗ്ദിഷ്. നേരത്തെ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടുള്ള നേതാവാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഖഗാരിയ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി കാൽ ലക്ഷത്തോളം വോട്ട് നേടിയിരുന്നു.
ഇദ്ദേഹത്തിന് നേരത്തെ വധഭീഷണികളുണ്ടായിരുന്നു. ചില കൊലപാതകങ്ങളുമായി ബന്ധപ്പെട്ടവർക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തെ തുടർന്നും വധഭീഷണി ഉണ്ടായിരുന്നു. ഭൂപ്രഭുക്കൻമാർക്കെതിരെ നിലപാടെടുക്കുന്നതിനാൽ ഭൂമാഫിയ അദ്ദേഹത്തെ നോട്ടമിട്ടിരുന്നു എന്ന് കിസാൻ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജഗ്ദിഷിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും സർക്കാർ നൽകണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സി.പി.എം നേതാവാണ് ജഗദീഷ് ചന്ദ്ര ബസു. ഫെബ്രുവരി 18ന് സി.പി.എം ബെഗുസരായി ജില്ലാക്കമ്മിറ്റിയംഗം രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.