ന്യൂഡൽഹി: വിവാഹ പ്രായം ഉയർത്താനുള്ള ശൈശവ വിവാഹന നിരോധന ഭേദഗതി ബിൽ പാർലമെൻറിെൻറ സ്ഥിര സമിതിക്ക് വിടണമെന്ന് സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീം പ്രധാനമന്ത്രിക്ക് കത്ത് നൽകി. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ ധൃതിപിടിച്ച് അവതരിപ്പിക്കരുതെന്നും ബിൽ സ്ഥിര സമിതിക്ക് വിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമമാണിതെന്ന് കരീം കത്തിൽ ഒാർമിപ്പിച്ചു. വിവാഹ പ്രായം ഉയർത്തിയാൽ ലിംഗസമത്വം വരുമെന്ന വാദം തെറ്റാണെന്നും പുരുഷന്മാരുടെ വിവാഹ പ്രായം 21ൽ നിന്ന് 18 ആക്കി കുറക്കാനാണ് നിയമ കമീഷൻ ആവശ്യപ്പെട്ടതെന്നും കത്തിലുണ്ട്.
പ്രായ പരിധി ഉയർത്താനുളള നിയമ നിർമാണത്തിനെതിരെ സി.പി.എം അനുഭാവമുള്ള അഖിലേന്ത്യാ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് യൂനിയനും രംഗത്തുവന്നു.
സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം യുക്തി ഹീനവും വിപരീതഫലമുളവാക്കുന്നതുമാണെന്ന് ഇന്ത്യൻ േലായേഴ്സ് യൂനിയൻ കുറ്റപ്പെടുത്തി.
പങ്കാളി, വിവാഹം, കുടുംബം എന്നീ കാര്യങ്ങളിൽ സ്ത്രീക്കുള്ള സ്വയം നിർണയാവകാശത്തിന് തിരിച്ചടിയായ നിയമ നിർമാണം പുരുഷാധിപത്യപരവും ജനാധിപത്യവിരുദ്ധവുമാണെന്ന് യുനിയൻ കുറ്റപ്പെടുത്തി. 18 വയസിൽ സ്ത്രീക്ക് വിവാഹം നിർബന്ധമാക്കുന്നില്ലെന്നും വിവാഹ കാര്യത്തിൽ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നൽകുകയാണെന്നും യൂനിയൻ ചുണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.