ഛണ്ഡീഗഡ്: ഹരിയാനയിലെ കർനാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ തല അടിച്ച് പൊട്ടിക്കാൻ പൊലീസുകാർക്ക് നിർദേശം നൽകുന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ വിഡിയോ പുറത്ത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൻതോതിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.
കർഷകർക്ക് േനരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ 10ൽ അധികം കർഷകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വിളിച്ചുചേർത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കർഷകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ ബി.ജെ.പി അധ്യക്ഷൻ ഓം പ്രകാശ് ധൻകറും മുതിർന്ന ബി.ജെ.പി േനതാക്കളും പ്രദേശത്തുണ്ടായിരുന്നു.
പ്രചരിക്കുന്ന വിഡിയോയിൽ കർനാൽ സബ് ഡിവിഷനൽ മജിസ്േട്രറ്റ് ആയുഷ് സിൻഹയെയും ഒരു കൂട്ടം പൊലീസുകാരെയും കാണാം. അതിൽ ആയുഷ് പ്രതിഷേധിക്കുന്ന ഒരു കർഷകൻ പോലും ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോകരുതെന്നാണ് പൊലീസിന് നൽകുന്ന നിർദേശം.
'ഇത് വളരെ ലളിതമാണ്, അവൻ ആരായാലും എവിടെനിന്നായാലും ഒരാളെ പോലും അവിടെ പ്രവേശിക്കാൻ അനുവദിക്കരുത്. എന്തു വിലകൊടുത്തും അവർ ഈ വര മറികടക്കാതെ നോക്കണം. നിങ്ങളുടെ ലാത്തി കൈയിലെടുത്ത് ശക്തിയായി അടിക്കണം. വളരെ വ്യക്തമായി വീണ്ടും പറയേട്ട, അതിന് യാതൊരു നിർദേശത്തിന്‍റെയും ആവശ്യം ഇനിയില്ല. ഇവിടെ ഒരു പ്രതിഷേധക്കാരനെ കണ്ടാൽ അവന്‍റെ തല പൊട്ടുന്നത് എനിക്ക് കാണണം. അവരുടെ തല അടിച്ച് പൊട്ടിക്കണം' -ആയുഷ് വിഡിയോയിൽ പൊലീസിന് നിർദേശം നൽകുന്നത് കേൾക്കാം.
എന്തെങ്കിലും സംശയമുേണ്ടാ എന്നു ചോദിക്കുേമ്പാൾ ഇല്ല എന്ന് പൊലീസ് മറുപടി നൽകുന്നതും കാണാം. ബി.ജെ.പി നേതാവ് വരുൺ ഗാന്ധി ഉൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തി ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു.
കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധിപേർ പ്രതിഷേധവുമായി എത്തിയിരുന്നു. വിഡിയോക്കെതിരെയും പ്രതിഷേധം വ്യാപകമാകുന്നുണ്ട്.
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. കർഷകരോട് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും ദേശീയപാതകൾ ഉപരോധിക്കാനും ബി.കെ.യു നേതാവ് ഗുർനാം സിങ് ചാധുനി ആഹ്വാനം ചെയ്തിരുന്നു. നിരവധി സ്ഥലങ്ങളിൽനിന്ന് കർഷകർ സംഭവം അറിഞ്ഞതോടെ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.