വസ്​ത്രമഴിച്ച്​ പരിശോധന: പ്രതിഷേധവുമായി സ്​പൈസ്​ ജെറ്റ്​ എയർഹോസ്​റ്റസുമാർ

ചെന്നൈ: സുരക്ഷ ജീവനക്കാർ വസ്​ത്രമഴിച്ച്​ പരിശോധിച്ചതിനെ തുടർന്ന്​ ചെന്നൈ വിമാനത്താവളത്തിൽ എയർഹോസ്​റ്റസുമാരുടെ പ്രതിഷേധം. സ്​പൈസ്​ ജെറ്റ്​ എയർ ഹോസ്​റ്റസുമാരാണ്​ സ്വന്തം കമ്പനിയുടെ സുരക്ഷ ജീവനക്കാർ വസ്​ത്രമഴിച്ച്​ പരിശോധിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്​. 

കഴിഞ്ഞ കുറേ ദിവസങ്ങളായി വസ്​ത്രമഴിച്ച്​ പരിശോധിച്ചു​െവന്നാണ്​ എയർ ഹോസ്​റ്റസുമാരുടെ ആരോപണം. ഹാൻഡ്​ബാഗിൽ നിന്ന്​ സാനിറ്ററി നാപ്​കിനുകൾ വരെ എടുത്ത്​ മാറ്റാൻ ആവശ്യപ്പെട്ടുവെന്നും ഇവർ ആരോപിച്ചു. വിമാനത്തിൽ നൽകുന്ന ഭക്ഷണത്തിന്​ പണം വാങ്ങുന്നുണ്ടെന്ന സംശയ​െത്ത തുടർന്നാണ്​ കമ്പനി പരിശോധന നടത്തിയതെന്ന്​ സ്​പൈസ്​ ജെറ്റിലെ കാബിൻ ക്രൂ പ്രതികരിച്ചു. വിമാനത്തിൽ നിന്ന്​ സാധനങ്ങൾ കാണാതാവുന്നതിൽ ജീവനക്കാർക്ക്​ പങ്കുണ്ടെന്ന്​ വിമാന കമ്പനി സംശയിക്കുന്നതായും സ്​പൈസ്​ ജെറ്റ്​ എയർഹോസ്​റ്റസുമാർ ആരോപിക്കുന്നു. 

അതേ സമയം, നിയമപരമായി മാത്രമേ ജീവനക്കാരെ പരിശോധിച്ചിട്ടുള്ളുവെന്നാണ്​ സ്​പൈസ്​ ജെറ്റ്​ നൽകുന്ന വിശദീകരണം. സ്​ത്രീകൾ തന്നെയാണ്​ എയർഹോസ്​റ്റസുമാരെ പരിശോധിച്ചത്​. എല്ലാ വിമാന കമ്പനികളും ഇത്​ നടത്താറുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. എയർ ഹോസ്​റ്റസുമാരുടെ പ്രതിഷേധത്തെ തുടർന്ന്​ സ്​പൈസ്​ ജെറ്റി​​​െൻറ ​കൊളംബോ വിമാനം വൈകിയെന്ന്​ റിപ്പോർട്ടുണ്ട്​.

Tags:    
News Summary - Crew Allege Strip-Search By Airline, SpiceJet Says It's Same For Flyers-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.