ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബി.ജെ.പി സ്ഥാനാർഥിയാകും

ന്യൂഡൽഹി: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവഭ ജഡേജ ബി.ജെ.പി സ്ഥാനാർഥിയാവുന്നു. ഗുജറാത്ത് നിയസഭ തെരഞ്ഞെടുപ്പിലാവും റിവഭ മത്സരിക്കുക. 2019ലാണ് റിവഭ ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിയുടെ സിറ്റിങ് സീറ്റ് തന്നെ അവർക്ക് നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

റാംനഗർ നോർത്തിൽ നിന്നും അവർ ജനവിധി തേടുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ധർമേന്ദ്രസിൻ ജഡേജയാണ് മണ്ഡലത്തിലെ എം.എൽ.എ. ഗുജറാത്തിൽ വീണ്ടും അധികാരം നിലനിർത്താൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

2017ൽ തെരഞ്ഞെടുപ്പിൽ 99 സീറ്റിലാണ് ബി.ജെ.പി ഗുജറാത്തിൽ ജയിച്ചത്. കോൺഗ്രസ് 77 സീറ്റിലും വിജയിച്ചിരുന്നു. നേരത്തെ 10 തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച മോഹൻസിൻ റാത്‍വ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 

Tags:    
News Summary - Cricketer Ravindra Jadeja's wife, Rivaba, may get BJP ticket for Gujarat polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.