കങ്കണ റണാവത്ത്​

'കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികൾ'; കങ്കണക്കെതിരെ ക്രിമിനൽ കേസ്​

ബംഗളൂരു: കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന ബോളിവുഡ്​ നടി കങ്കണ റണാവത്തിൻെറ പരാമർശത്തിനെതിരെ കർണാടകയിൽ ക്രിമിനൽ കേസ്​.

തുംകൂരിലെ ജെ.എം.എഫ്​.സി കോടതിയിലാണ്​​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഈ മാസം 20ന്​ ആയിരുന്നു വിവാദ ട്വീറ്റ്​. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 44, 108, 153, 153 എ, 504 വകുപ്പുകൾ പ്രകാരമാണ്​ കേസ്​.

സി.എ.എക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാർഷിക ബില്ലിനെ എതിർക്കുന്നവർ എന്നായിരുന്നു കങ്കണ ട്വിറ്ററിൽ കുറിച്ചത്​. ഇതിന്​ പിന്നാലെ കങ്കണക്കെതിരെ കോൺഗ്രസ്​ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും ശക്​തമായ വിമർശനം ഉന്നയിച്ചിരുന്നു.

കാർഷിക ബില്ലിനെക്കുറിച്ചോര്‍ത്ത് കർഷകർ ഭയപ്പെടേണ്ടെന്നും ഒരു തരത്തിലും അവരെ ഹാനികരമായി ബാധിക്കില്ലെന്നും ബില്ല് പാസാക്കിയതിന് ശേഷം വിവിധ ഭാഷകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്​ ചെയ്​തിരുന്നു. ഇത്​ റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ വിവാദ പരാമർശം.

'പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്' കങ്കണ ട്വിറ്ററിൽ എഴുതി.

Tags:    
News Summary - Criminal case against Kangana Ranaut in Karnataka over remarks against protesting farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.