ന്യൂഡൽഹി: കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പി.എം- കെയേഴ്സിലേ ക്ക് ഒഴുകുന്നത് കോടികൾ. വൻ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക ് സംഭാവന ചെയ്യുന്നത്. അതേസമയം, പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയൊരു സംവിധാനം കൊണ്ടുവന്ന തെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
പി.എം- കെയേഴ്സിെൻറ പ്രവർത്തനം സുതാര്യമല്ലെന്ന ആരോപണവുമായി ശശി തരൂർ എം.പി രംഗത്തെത്തിയപ്പോൾ മോദിയുടെ പ്രതിച്ഛായ മുതലെടുപ്പാണ് ഇതെന്നാണ് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം. ഇന്ത്യക്കാരെല്ലാം ഈ വേളയിൽ പരസ്പരം 'കെയർ ചെയ്യുന്നു'ണ്ടെന്നും ഇന്ത്യ - കെയേഴ്സ് എന്നായിരുന്നു പേരിടേണ്ടതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി ചൂണ്ടിക്കാട്ടി.
കൊറോണക്കെതിരായ പോരാട്ടത്തിന് പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് മോദിയുടെ നേതൃത്വത്തിൽ PM - CARES (സിറ്റിസൺസ് അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ്) ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർ അംഗങ്ങളുമായ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണിത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയിൽ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതിൽ സുതാര്യത ഇല്ലെന്നാണ് തരൂർ ആരോപിക്കുന്നത്. ഈ അസാധാരണ നടപടി സംബന്ധിച്ച് ഇന്ത്യൻ ജനതയോട് വിശദീകരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
മോദി പ്രഖ്യാപിച്ചത് മുതൽ കോടികളാണ് പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത്. ഗൗതം അദാനി 100 കോടിയും ടാറ്റ സൺസ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടിയും റിലയൻസ് 5 കോടിയും ജെ.എസ്.ഡബ്ല്യു 100 കോടിയും റെയിൽവേ 150 കോടിയും നടൻ അക്ഷയ് കുമാർ 25 കോടിയും നൽകുമെന്നാണ് വാഗ്ദാനം ചെയ്തത്.
സംഭാവനയുമായി വമ്പന്മാരുടെ ക്യൂ
ന്യൂഡൽഹി: പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാർ അംഗങ്ങളുമായ ട്രസ്റ്റ് രൂപവത്കരിച്ചതായി കഴിഞ്ഞ ദിവസമാണ് സർക്കാർ അറിയിച്ചത്. പുതിയ നിധിയെക്കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാർച്ച് 28ന് അറിയിപ്പ് നൽകിയതിനു പിന്നാലെ, അതിലേക്ക് സംഭാവന ചെയ്യാൻ പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. നിരവധി വ്യവസായികളും സിനിമ, കായിക താരങ്ങളും വൻതുക പ്രത്യേക നിധിയിൽ നിക്ഷേപിച്ചു.
മോദിയുടെ അടുത്ത വ്യവസായി സുഹൃത്ത് ഗൗതം അദാനി നൽകിയത് 100 കോടി രൂപ. ടാറ്റ, റിലയൻസ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ് തുടങ്ങിയവയും വൻതുക വാഗ്ദാനം ചെയ്തു. നടൻ അക്ഷയ്കുമാർ 25 കോടി നൽകി. റെയിൽവേ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 151 കോടി നൽകുന്നതായി റെയിൽവേ പ്രഖ്യാപിച്ചു. ആദ്യം സംഭാവന നൽകിയവരിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉൾപ്പെടുന്നു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കല്ല ഇവർ സംഭാവന ചെയ്തത്. 1948ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ആഹ്വാന പ്രകാരമാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിച്ചത്. പ്രകൃതിക്ഷോഭം, കലാപം എന്നിവക്ക് ഇരയാവുന്നവർക്കും വിദഗ്ധ ചികിത്സ ആവശ്യമുള്ള ദുർബല വിഭാഗങ്ങൾക്കും ഈ നിധിയിൽ നിന്ന് സഹായം അനുവദിക്കാറുണ്ട്. ഇതിനിടെ, പി.എം കെയേഴ്സ് ഫണ്ടിെൻറ പേരിൽ വ്യാജമായ യൂനിഫൈഡ് പേമെൻറ്സ് ഇൻറർഫേസ് (യു.പി.ഐ) ഐ.ഡി പ്രചരിപ്പിക്കുന്നതിനെതിരെ സർക്കാറും ബാങ്കുകളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.