ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സന്ദർശിച്ചു. പരിഷ്‍കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത രീതിയിലുള്ള കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.
ഈ ക്രൂര കൃത്യം ചെയ്ത ആളുകൾ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു.''-പൈലറ്റ് പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും ശിക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ബി.ജെ.പി വനിത എം.പിയടക്കമുള്ള നാലംഗ സംഘം ഇക്കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയുടെ കുടുംബത്തെ കണ്ടിരുന്നു.
അമ്മക്കൊപ്പം ആടിനെ മേയ്ക്കാൻ പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ഇഷ്ടിക ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. ചൂളയിൽ കുട്ടിയുടെ കത്തിച്ച നിലയിലുള്ള മൃതദേഹത്തിന്റെ അവിശിഷ്ടവും കണ്ടെത്തി. സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.