റായ്പൂർ: ഛത്തിസ്ഗഢിലെ ദന്തേവാദ ജില്ലയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സി.ആർ.പി.എഫ് കോൺസ്റ്റബിളിനെ പൊലീസ് അറസ്റ്റ് െചയ്തു. സ്കൂളിലെ കലാപരിപാടിക്കിടെ വിദ്യാർഥികളെ പീഡിപ്പിച്ച സി.ആർ.പി.എഫ് 231ാം ബറ്റാലിയനിലെ ഷമീം അഹ്മദിനെയാണ് (31) അറസ്റ്റ് ചെയ്തതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് കമലോചൻ കശ്യപ് പറഞ്ഞു. കേസിൽ തിരിച്ചറിഞ്ഞ മറ്റു പ്രതികൾക്കായി ഉത്തരാഖണ്ഡിലെ ഡറാഡൂണിലേക്ക് പൊലീസ് സംഘെത്ത അയച്ചതായും പൊലീസ് പറഞ്ഞു.
ദന്തേവാഡയിലെ പൽനാർ ഗ്രാമത്തിൽ ജൂലൈ 31ന് ഗവ. സ്കൂളിൽ സാംസ്കാരിക പരിപാടികളുടെ ഭാഗമായി സി.ആർ.പി.എഫ് സംഘടിപ്പിച്ച ‘രക്ഷാബന്ധൻ’ പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം. ദന്തേവാഡയിൽ മാവോവാദികളെ നേരിടാൻ വിന്യസിച്ച സി.ആർ.പി.എഫിനെതിരെയാണ് പരാതി ഉയർന്നത്.
500ഒാളം വിദ്യാർഥിനികൾ സി.ആർ.പി.എഫിന് രാഖി കെട്ടിയിരുന്നു. വിദ്യാർഥിനികളെ പിന്തുടർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം ലോക്കൽ വാർത്ത ചാനൽ സംപ്രേഷണം ചെയ്തിരുന്നു. സ്കൂൾ ഹോസ്റ്റൽ വാർഡെൻറ പരാതിയെ തുടർന്നാണ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. െഎ.പി.സി 354ാം വകുപ്പും ചുമത്തിയിട്ടുണ്ട്. ദന്തേവാഡ ജില്ല കലക്ടർ സൗരഭ് കുമാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സി.ആർ.പി.എഫും അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.