ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്ലെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസ് ആന്ധ്രാ പ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2023 നവംബറിലായിരുന്നു രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ബ്രിട്ടീഷ്-ഇന്ത്യൻ ഇൻ്‍ഫ്ലുവൻസറായ സാറ പടേലിന്റെ വീഡിയോ എഡിറ്റ് ചെയ്തായിരുന്നു രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമിച്ചത്. സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകരും മുതിർന്ന താരങ്ങളും ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. വീഡിയോ വ്യാജമാണെന്നും ഇത്തരം സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 465, 469 എന്നീ വകുപ്പുകളും ഇന്ത്യൻ ഐ.ടി ആക്ടിലെ 66സി, 66ഇ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.