ആ​ദി​ത്യ റാ​വു

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവ്

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടെ​ർ​മി​ന​ലി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പം ബോം​ബ് വെ​ച്ച കേ​സി​ൽ പ്രതിക്ക് 20 വ​ർ​ഷ​ത്തെ ക​ഠി​ന ത​ടവ്. മം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ആ​ദി​ത്യ റാ​വു​വി​നെ​യാ​ണ് യു.​എ.​പി.​എ നി​യ​മ​പ്ര​കാ​രം പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.

2020 ജ​നു​വ​രി 20ന് ​മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ​നി​ന്നാ​ണ് സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ പ്രതിയായ ആ​ദി​ത്യ റാ​വു ബം​ഗ​ളൂ​രു പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മം​ഗ​ളൂ​രു​വി​ലെ നാ​ലാം അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ബി.​ആ​ർ. പ​ല്ല​വി​യാ​ണ് ആ​ദി​ത്യ റാ​വു​വി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. 2018ൽ ​ബം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന വ്യാ​ജ ഫോ​ൺ​കാ​ളി​നെ തു​ട​ർ​ന്നും ഇയാൾ അറസ്റ്റിലായിരുന്നു.

Tags:    
News Summary - culprit sentenced to 20 years in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.