ശ്രീനഗർ: ജമ്മുകശ്മീരിൽ ബി.ജെ.പിയുമായുള്ള സഖ്യത്തെ ഒരു കപ്പ് വിഷത്തോട് ഉപമിച്ച് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ചർച്ചകൾ തുടങ്ങുന്നതിന് മുേമ്പ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് പിതാവ് മുഫ്തി മുഹമ്മദ് സയീദിനെ ഉപദേശിച്ചിരുന്നു. എന്നാൽ സഖ്യം സംസ്ഥാനത്തിെൻറ വികസനത്തിനുവേണ്ടി മാത്രമല്ലെന്നും കശ്മീരികളുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനാണെന്നും അദ്ദേഹം വാദിച്ചു. പിതാവിെൻറ മരണശേഷം സഖ്യം തുടരാൻ നിർബന്ധിതയായി. അത് ഒരു കപ്പ് വിഷം കുടിക്കുന്നതിന് തുല്യമായിരുന്നു. കശ്മീരികളുടെ താൽപര്യം മാനിച്ചാണ് പിന്നീട് ബി.ജെ.പി സഖ്യം വേണ്ടെന്ന് തീരുമാനിച്ചതെന്നും മെഹബൂബ പ്രതികരിച്ചു.
കശ്മീരിന് പ്രത്യേക പദവി, റമദാൻ മാസത്തിലെ വെടിനിർത്തൽ എന്നിവയിൽ ബി.ജെ.പി കൈകടത്താതിരിക്കാൻ പി.ഡി.പി ശ്രമിച്ചെന്നും മെഹബൂബ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും കശ്മീരിനു വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജുകൾ എങ്ങനെ രാഷ്ട്രീയത്തെ ബാധിക്കാതെ പോകുന്നുവെന്നതും ചർച്ചചെയ്തു. കശ്മീരിൽ കേന്ദ്രസർക്കാർ സ്വർണം കൊണ്ട് റോഡ് പണിതാലും ഒരാൾ കൊല്ലപ്പെട്ടാൽ സാഹചര്യം പഴയതിനേക്കാൾ മോശമാകുമെന്നും മോദിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും മെഹബൂബ കുറ്റപ്പെടുത്തി.
ഇന്ത്യ-പാക് വിഷയത്തിൽ പാകിസ്താനിൽ പുതുതായി ഭരണത്തിലേറുന്ന ഇംറാൻ ഖാനുമായി അനുകൂലമായ ചർച്ച കേന്ദ്രസർക്കാറിൽ നിന്നും ഉണ്ടാകണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.