ശ്രീനഗർ: പുൽവാമയിൽ 39 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ജമ്മുകശ്മീരിൽ വ്യാപക അക ്രമം. അക്രമസംഭവങ്ങളിൽ 12 പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സ്ഥിതിഗതിക ൾ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാസേന ജമ്മുകശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
ജമ്മുവിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ച ബന്ദിനിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ക്രമസമാധാനപാലനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സൈന്യം അഭ്യർഥിച്ചു. കശ്മീരിൽ രണ്ട് തവണ സൈന്യം റൂട്ട് മാർച്ച് നടത്തുകയും ചെയ്തു. കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൈക്കുകളിലുടെ സൈന്യം അറിയിക്കുന്നുണ്ടെങ്കിലും ഇതും അവഗണിച്ച് പ്രക്ഷോഭങ്ങൾ തുടരുകയാണ്.
ജമ്മുവിലെ ജ്വൽ ചൗക്ക്, പൂർണ്ണ മുൻഡി, രേഹാരി, ശക്തിനഗർ, പെക്ക ഡാങ്ക, ജാനിപുർ, ഗാന്ധിനഗർ, ബക്ഷിനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രതിഷേധങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.