ജമ്മു/ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ അക്രമം അരങ്ങേറിയ ജമ്മുവിൽ മൂന് നാം ദിവസവും കർഫ്യൂ. പ്രശ്നബാധിത മേഖലകളിൽ ഞായറാഴ്ച സൈന്യം ഫ്ലാഗ് മാർച്ച് നടത്ത ി. സി.ആർ.പി.എഫ് ജവാന്മാരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മുവിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും വർഗീയ നിറം കൈവരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി. സമാധാനം തിരികെയെത്തിക്കാൻ, നഗരത്തിലെ പ്രമുഖ വ്യക്തികളെയും സമുദായ നേതാക്കളെയും പെങ്കടുപ്പിച്ച് സിവിൽ ഭരണകൂടവും പൊലീസും ചർച്ചകൾ നടത്തി. ക്രമസമാധാനം ഉറപ്പുവരുത്താനായി നിരവധി പേരെ മുൻകരുതൽ തടവിലാക്കുകയും ചെയ്തു. ചില മേഖലകളിൽ കല്ലേറുണ്ടായതല്ലാതെ ഞായറാഴ്ച വേറെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അക്രമം തടയുന്നതിനായി വിവിധ പ്രദേശങ്ങളിൽനിന്ന് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിെൻറ പേരിൽ ജമ്മുവിലും സംസ്ഥാനത്തിനു പുറത്തും കശ്മീരികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ കശ്മീരിൽ നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. വിവിധ ട്രാൻസ്പോർട്ട് അസോസിയേഷനുകൾ, നിർമാണ മേഖലയിലെ സംഘടനകൾ, കശ്മീർ ഇക്കണോമിക് അലയൻസ് തുടങ്ങിയവയാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. താഴ്വരക്കു പുറത്തുള്ള കശ്മീരികളായ കച്ചവടക്കാർ, വിദ്യാർഥികൾ എന്നിവർക്ക് സംരക്ഷണം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
ഇതിനിടെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരിലെ റജൗരിയിൽനിന്നുള്ള സി.ആർ.പി.എഫ് ജവാൻ നസീർ അഹ്മദിെൻറ കുടുംബാംഗങ്ങൾക്ക് ജമ്മു-കശ്മീർ ഗവർണർ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ജയ്ശെ മുഹമ്മദ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ ധീരയോദ്ധാവിെൻറ സ്മരണക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നതായി ഗവർണർ സത്യപാൽ മലിക് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.