ശ്രീനഗർ: കശ്മീരിൽ വെള്ളിയാഴ്ച വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് ജുമുഅ നിസ്കാര ശേഷം വിഘടനവാദികൾ പ്രകടനത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് കർഫ്യൂ. നൗഹാട്ട, ഖന്യാർ, സഫകദാൽ, റെയ്നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കാൻ നൈഹാട്ടയിലെ ജാമിഅ മസ്ജിദിലേക്ക് പോകുമെന്ന് വീട്ടുതടങ്കലിലുള്ള ഹൂർറിയത് നേതാവ് മിർവൈസ് ഉമർ ഫാറൂഖ് പറഞ്ഞു.
അതേസമയം, കശ്മീരിന്റെ മറ്റു പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, വിഘടനവാദികൾ ആഹ്വാനം ചെയ്ത സമരത്തെ തുടർന്ന് തുടർച്ചയായ 112–ാം ദിവസവും താഴ്വരയിലെ സാധാരണ ജനജീവിതം പൂർവസ്‌ഥിതിയിലേക്കെത്തിയിട്ടില്ല. ഹിസ്ബുൽ മുജാഹിദീൻ കമാണ്ടർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കശ്മീരിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 86 പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.