അസാധുവായത് 14.18 ലക്ഷം കോടി, പുറത്തിറക്കിയത് 1.5 ലക്ഷം കോടി

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം ഈ മാസം 25 വരെ 1.5 ലക്ഷം കോടി രൂപ മൂല്യമുള്ള പുതിയ നോട്ടുകളുടെ ഇടപാടാണ് നടന്നതെന്ന് ക്രെഡിറ്റ് സ്വിസ് റിസര്‍ച് റിപ്പോര്‍ട്ട്. ഇതിലേറെയും 2000 രൂപ നോട്ടുകളാണ്.
അസാധു നോട്ടുകള്‍ ഒഴികെ 2.2 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് നേരത്തേ ഉപയോഗിക്കപ്പെട്ടിരുന്നത്. ഇത് 1.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ക്ക് അനുബന്ധമായി ഉപയോഗിക്കാം.

14.18 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അസാധുവാക്കപ്പെട്ടിടത്ത് 1.5 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ മാത്രമാണ് പുറത്തിറക്കിയത് എന്നതിനാല്‍ രാജ്യത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മൂന്നു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ ആര്‍.ബി.ഐ അച്ചടിച്ചിട്ടുണ്ടെങ്കിലും മുഴുവനായി വിപണിയില്‍ ഇറക്കിയിട്ടില്ല.

കൂടാതെ, ഇവ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായതിനാല്‍ ഇടപാട് നടത്താന്‍ എളുപ്പമല്ല. ഇടപാട് സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ 500 രൂപയുടെ 1,000 കോടി മുതല്‍ 2,000 കോടി വരെ നോട്ടുകള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ദിവസേന 500 രൂപയുടെ നാല് മുതല്‍ അഞ്ച് കോടി വരെ നോട്ടുകളാണ് ആര്‍.ബി.ഐക്ക് അച്ചടിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ 40 കോടി നോട്ടുകള്‍ ബാങ്കുകളിലത്തെിക്കാന്‍ സാധിച്ചു. 20,000 കോടി രൂപയാണ് ഇതിന്‍െറ മൂല്യം.

പണം പിന്‍വലിക്കുന്നതിലുള്ള നിരോധനങ്ങളും കൂടുതല്‍ രൂപ നിക്ഷേപിക്കപ്പെട്ടതും ബാങ്കുകളില്‍ ആറു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപത്തിന് വഴിയൊരുക്കി. ഇത് എട്ട് ലക്ഷം കോടി രൂപയായി ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

നോട്ട് അസാധുവാക്കിയതിനുശേഷം രാജ്യത്തുള്ള 1.55 ലക്ഷം തപാല്‍ ഓഫിസുകളില്‍ 32,631 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ഈ മാസം 24 വരെ 3,680 കോടി രൂപയുടെ പഴയ നോട്ടുകള്‍ തപാല്‍ ഓഫിസുകള്‍ വഴി മാറ്റിനല്‍കുകയും ചെയ്തിട്ടുണ്ടെന്ന് തപാല്‍ വകുപ്പ് സെക്രട്ടറി ബി.വി. സുധാകര്‍ പറഞ്ഞു.

Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.