ന്യൂഡല്‍ഹി: കറന്‍സി പിന്‍വലിക്കല്‍ രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന കേന്ദ്ര സര്‍ക്കാര്‍ കറന്‍സി മാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഉപാധികളില്‍ നേരിയ ഇളവ് വരുത്തി. ഒരു ദിവസം എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2000ല്‍നിന്ന് 2500 രൂപയായും ഒരാഴ്ച ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000ല്‍നിന്ന് 24,000 രൂപയായും വര്‍ധിപ്പിച്ചു. പഴയ കറന്‍സി മാറ്റുന്നതിനുള്ള പരിധി 4000ല്‍നിന്ന് 4500 രൂപയായും ഉയര്‍ത്തി.

കറന്‍സി മാറ്റവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി ധനമന്ത്രാലയത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഇതടക്കം 14 തീരുമാനങ്ങളെടുത്തതായും അവ ബന്ധപ്പെട്ടവരെ അറിയിച്ചതായും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം അഞ്ച് വരെയുള്ള ആദ്യത്തെ നാലുദിവസം കൊണ്ട് രാജ്യത്ത് മൂന്നു ലക്ഷം കോടിയുടെ 500ന്‍െറയും 1000ന്‍െറയും പഴയ നോട്ടുകള്‍ നിക്ഷേപിച്ചപ്പോള്‍ 50,000 കോടി രൂപയാണ് എ.ടി.എം വഴിയും ബാങ്കുകളിലൂടെയുള്ള കറന്‍സി മാറ്റവും വഴി തിരിച്ചുകൊടുക്കാനായതെന്ന് യോഗം വിലയിരുത്തി. ഇത്രയും ദിവസം കൊണ്ട് രാജ്യത്ത് മൊത്തം 21 കോടി ഇടപാടുകള്‍ നടന്നുവെന്ന് വ്യക്തമാക്കിയ ധനമന്ത്രാലയം താഴെ പറയുന്ന പ്രതിസന്ധി നേരിടാന്‍ 14 തീരുമാനങ്ങളെടുത്തതായി അറിയിച്ചു.

  • കറന്‍സി മാറ്റത്തിന്‍െറ ഏകോപനം ധനമന്ത്രാലയം, റിസര്‍വ് ബാങ്ക്, ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവ വഴി തുടര്‍ന്നും ഏകോപിപ്പിക്കും.
  • എല്ലാതരം നോട്ടുകളും ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും നിര്‍ദേശം. ചെറിയ നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്ക് പ്രത്യേക നിര്‍ദേശം.
  • കറന്‍സി ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങള്‍ കണ്ടത്തൊന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അവിടെ ബാങ്കിങ് വാനുകള്‍ വഴിയും ബാങ്കിങ് കറസ്പോണ്ടന്‍റ് വഴിയും കറന്‍സികളത്തെിക്കാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും എല്ലാ സഹായവും നല്‍കും.
  • ആശുപത്രികളും, കാറ്ററിങ് സര്‍വിസുകാരും പന്തല്‍ വര്‍ക്സ് നടത്തുന്നവരും ചെക്കും ഡി.ഡിയും സ്വീകരിക്കുന്നില്ളെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജില്ല മജിസ്ട്രേറ്റിനോ ജില്ല ഭരണകൂടത്തിനോ പരാതി നല്‍കാം.
  • രോഗികള്‍ക്ക് അടിയന്തര പണമിടപാട് നടത്താന്‍ ആശുപത്രികളില്‍ മൊബൈല്‍ ബാങ്കിങ് വാനുകള്‍ എത്തിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം
  • മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ക്യൂ ഒരുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം. കറന്‍സി മാറ്റത്തിനും സാധാരണ ബാങ്ക് ഇടപാടുകള്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ തുറക്കണം.
  • ബാങ്ക് ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരെയും പറഞ്ഞയച്ച് ഗ്രാമങ്ങളില്‍ ഇനിയും അക്കൗണ്ടില്ലാത്തവരെ കൊണ്ട് അക്കൗണ്ട് എടുപ്പിക്കാന്‍ നടപടി.
  • പുതിയ സീരീസിലുള്ള 500 രൂപ നോട്ട് ഇതിനകം വിതരണത്തിനത്തെി.
  • പഴയ കറന്‍സി മാറ്റത്തിനുള്ള തുകയുടെ പരിധി 4000 രൂപയില്‍നിന്ന് 4500 രൂപയാക്കി
  • എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി പണം 2000ല്‍നിന്ന് 2500 ആക്കി
  • ഒരാഴ്ച ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ പരിധി 20,000 രൂപയില്‍നിന്ന് 24,000 രൂപയാക്കി വര്‍ധിപ്പിച്ചു.
  • ഒരു ദിവസം പരമാവധി 10,000 തുകയേ പിന്‍വലിക്കാവൂ എന്ന നിബന്ധന പിന്‍വലിച്ചു
  • പണമുപയോഗിക്കാതെ കൂടുതല്‍ ഇടപാടുകള്‍ നടത്താവുന്നതരത്തില്‍ ബാങ്കുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെയും മൊബൈല്‍ വാലറ്റുകളുടെയും ഉപയോഗം വര്‍ധിപ്പിക്കണം.
  • എല്ലാ വര്‍ഷവും നവംബറില്‍ സമര്‍പ്പിക്കേണ്ട സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ വാര്‍ഷിക സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണത്തിനുള്ള സമയപരിധി 2017 ജനുവരി 15 വരെ നീട്ടി.
Tags:    
News Summary - currency crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.