കള്ളപ്പണം വെളിപ്പെടുത്തിയശേഷം മുങ്ങിയ ഗുജറാത്തി വ്യവസായി അറസ്​റ്റിൽ

അഹ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി (ഐ.ഡി.എസ്) പ്രകാരം 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തി ഒളിവില്‍പോയ ഗുജറാത്തിലെ ബിസിനസുകാരനെ ടി.വി ചാനല്‍ ഓഫിസില്‍നിന്ന് പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തു. വെളിപ്പെടുത്തിയ പണം തന്‍േറതല്ളെന്നും കമീഷന്‍ മോഹിച്ച് മറ്റു ചിലര്‍ക്കുവേണ്ടിയാണ് എല്ലാം ചെയ്തതെന്നും മഹേഷ് ഷാ എന്ന വസ്തു ഇടപാടുകാരന്‍ ഇ.ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  ഇദ്ദേഹം ചാനല്‍ ഓഫിസില്‍ ഉണ്ടെന്നറിഞ്ഞ് എത്തിയ പൊലീസും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും അഭിമുഖം കഴിഞ്ഞ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഐ.ഡി.എസ് പദ്ധതി പ്രകാരം നവംബര്‍ 30നകം ആദ്യ ഗഡു നികുതി അടക്കാതിരുന്നതിനെതുടര്‍ന്ന് ആദായനികുതി വകുപ്പ് ഇദ്ദേഹത്തിന്‍െറ വെളിപ്പെടുത്തല്‍ അസാധുവാക്കുകയും പണം മുഴുവന്‍ കള്ളപ്പണമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

താന്‍ വെളിപ്പെടുത്തിയ പണം തന്‍േറതല്ളെന്നും പ്രമുഖ രാഷ്ട്രീയക്കാരും ബിസിനസുകാരും ഉള്‍പ്പെടെയുള്ളവരുടേതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അവരുടെ പേരുകള്‍ മാധ്യമങ്ങളോട് പറയില്ല. ആരൊക്കെയാണ് എന്ന് ഉചിതമായ സമയത്ത് ആദായനികുതി ഉദ്യോഗസ്ഥരോട് വ്യക്തമാക്കും. മൊത്തം വെളിപ്പെടുത്തിയ തുകയുടെ 45 ശതമാനമായ 6,237 കോടി രൂപയാണ് നികുതി അടക്കേണ്ടത്. ഇതിന്‍െറ ആദ്യ ഗഡുവായ 1,560 കോടി രൂപയാണ് (25 ശതമാനം) നവംബര്‍ 30നകം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ചില കാരണങ്ങളാല്‍ തനിക്ക് ഈ തുക അടക്കാനായില്ല. തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചവര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. ഒളിച്ചോടിയതല്ളെന്നും ചില കാരണങ്ങളാല്‍ മാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷിച്ച പണത്തെക്കുറിച്ച് കുടുംബത്തിന് അറിവുണ്ടായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 30നാണ് ഈ 67കാരന്‍ കമീഷണര്‍ മുമ്പാകെ വന്‍ തുകയുടെ വരുമാനം വെളിപ്പെടുത്തിയത്. 

 

 

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.