ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം രണ്ടാഴ്ചകൊണ്ട് വായ്പയില്‍ 61,000 കോടി രൂപയുടെ കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. ഒരു മാസത്തെ കണക്ക് വരുമ്പോള്‍ ഇടിവ് ശരാശരി ഒന്നേകാല്‍ ലക്ഷം കോടിയാവും. ബാങ്കിങ് പ്രവര്‍ത്തനം അപ്പാടെ സ്തംഭിപ്പിക്കുന്ന സ്ഥിതിയാണ് നോട്ട് അസാധുവാക്കല്‍ കൊണ്ട് ഉണ്ടായത്. പതിവു ജോലികള്‍ ചെയ്യാന്‍ ബാങ്ക് ശാഖകള്‍ക്ക് കഴിയുന്നില്ല. പണഞെരുക്കം മൂലം പണം പിന്‍വലിക്കുന്നവര്‍ പുതിയ നോട്ട് തിരിച്ച് ബാങ്കിലേക്ക് നല്‍കുന്നില്ല. ഒരു മാസമായി പുതിയ വായ്പ നല്‍കുന്ന പ്രവര്‍ത്തനം മന്ദഗതിയിലാണ്. മാന്ദ്യത്തിന്‍െറ സാഹചര്യത്തില്‍ പുതിയ വായ്പ എടുക്കാന്‍ ഉപയോക്താക്കള്‍ക്ക് താല്‍പര്യമില്ല.
നവംബര്‍ 25 വരെയുള്ള കണക്കുപ്രകാരം വായ്പയില്‍ 0.8 ശതമാനത്തിന്‍െറ കുറവുണ്ടായെന്നാണ് റിസര്‍വ് ബാങ്ക് കണക്ക്. വാര്‍ഷിക വായ്പ നിരക്കിലുള്ള വര്‍ധന മുന്‍വര്‍ഷം 9.3 ശതമാനമായിരുന്നത് ഇക്കൊല്ലം 6.6 ശതമാനമായി കുറഞ്ഞു. അതേസമയം, നോട്ട് അസാധുവാക്കിയ ശേഷം വായ്പ തിരിച്ചടവില്‍ വര്‍ധനവുണ്ടായി. രണ്ടാഴ്ചക്കാലത്ത് 66,000 കോടി രൂപയാണ് തിരിച്ചടച്ചത്. വായ്പ നല്‍കുന്നതില്‍ കുറവുവരുന്നതും തിരിച്ചടവ് വര്‍ധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. വായ്പ യഥാസമയം തിരിച്ചടക്കാന്‍ വായ്പയെടുത്തയാള്‍ നിര്‍ബന്ധിതനാണ്. വായ്പ നല്‍കാനും സ്വീകരിക്കാനും ബാങ്കുകളും ഇടപാടുകാരനും തയാറാവുന്നത് അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ്.
ഡിസംബര്‍ 10 വരെയുള്ള കണക്കുപ്രകാരം 12.4 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. ഇനിയുള്ള ദിവസങ്ങളിലും പഴയ നോട്ട് ബാങ്കില്‍ എത്തും. ആകെ അസാധുവാക്കിയ നോട്ടുകള്‍ 15.4 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ അഞ്ചിലൊന്നു ഭാഗം, അഥവാ മൂന്നു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചത്തെില്ളെന്നാണ് തുടക്കത്തില്‍ പ്രതീക്ഷിച്ചത്. ഇത് കള്ളപ്പണത്തിന്‍െറയും കള്ളനോട്ടിന്‍െറയും കണക്കില്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാറിന്‍െറ നേട്ടമാക്കി ഉയര്‍ത്തിക്കാണിക്കാമെന്നും കണക്കു കൂട്ടി. എന്നാല്‍, സര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും കണക്ക് പാളി.
ഇതിനിടെ, നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച മാന്ദ്യം മൂലം ഇന്ത്യയുടെ വളര്‍ച്ചനിരക്ക് ഏഴു ശതമാനത്തില്‍ കവിയില്ളെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) വിലയിരുത്തി. വളര്‍ച്ചനിരക്ക് 7.6ല്‍നിന്ന് 7.1 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക് പ്രവചിച്ചതിനു പിന്നാലെയാണിത്. നിക്ഷേപം കുറയും. കൃഷിയില്‍ മാന്ദ്യമുണ്ടാകും. പണഞെരുക്കം പിടിമുറുക്കി. ഇന്ത്യയുടെ വളര്‍ച്ചനിരക്ക് കുറയുമെന്ന് പ്രവചിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര സ്ഥാപനമാണ് എ.ഡി.ബി. 2017ല്‍ വളര്‍ച്ചനിരക്ക് 7.8 ശതമാനത്തിലത്തെുമെന്ന പ്രത്യാശയും സ്ഥാപനം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.