ബംഗളൂരു: വീട്ടിലെ കുളിമുറിയിലെ രഹസ്യ അറയില്‍നിന്ന് 6.60 കോടി രൂപയുടെ നോട്ടുകളും 32 കിലോ സ്വര്‍ണവും പിടികൂടിയ സംഭവത്തില്‍ ജനതാദള്‍-എസ് നേതാവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ജില്ലയിലെ ചല്ലക്കരെയിലെ കെ.സി. വീരേന്ദ്രയാണ് പിടിയിലായത്. ചിട്ടി, ജ്വല്ലറി ബിസിനസുകളും ഗോവയില്‍ മൂന്ന് ചൂതാട്ട കേന്ദ്രങ്ങളും നടത്തുന്ന ഇയാള്‍ ക്രിക്കറ്റ് വാതുവെപ്പിലും പങ്കാളിയായിരുന്നു.
ശനിയാഴ്ച കര്‍ണാടക-ഗോവ ആദായനികുതി ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 5.7 കോടിയുടെ 2000 രൂപ നോട്ടുകളും 90 ലക്ഷത്തിന്‍െറ 100, 20 രൂപ നോട്ടുകളും 28 കിലോ സ്വര്‍ണക്കട്ടികളും നാല് കിലോ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
പ്രൈമറി ലാന്‍ഡ് ഡെവലപ്മെന്‍റ് ബാങ്ക് മുന്‍ ചെയര്‍മാനായ ഇയാള്‍ ശമ്പളം നല്‍കാത്തതിനാല്‍ ചൂതാട്ട കേന്ദ്രങ്ങളിലെ ജീവനക്കാരാണ് കള്ളപ്പണം സൂക്ഷിച്ച വിവരം ഗോവ പൊലീസിനെ അറിയിച്ചത്. പരിശോധനയില്‍ വീട്ടില്‍ നാല് രഹസ്യ അറകള്‍ കണ്ടത്തെിയിരുന്നു.
ആറ് ദിവസം ഇയാള്‍ സി.ബി.ഐ കസ്റ്റഡിയിലുണ്ടാകും. വീരേന്ദ്രക്ക് പണം മാറ്റിനല്‍കിയ എസ്.ബി.ഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക് എന്നിവയിലെ ജീവനക്കാര്‍ക്കെതിരെയും സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീരേന്ദ്രക്ക് പുറമെ സാഗര്‍ ഫൈനാന്‍സ് കമ്പനി ഉടമ സമുന്ദര്‍ സിങ്, ഗോവയിലെ മൂന്ന് ചൂതാട്ട കേന്ദ്രങ്ങളുടെ ഉടമകള്‍ എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.