ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്‍റില്‍ 2.89 കോടിയുടെ കള്ളപ്പണം കണ്ടത്തെി

ബംഗളൂരു: നഗരത്തിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 2.89 കോടിയുടെ കള്ളപ്പണം പിടികൂടി.
യശ്വന്ത്പൂരില്‍ വയോധിക തനിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റില്‍നിന്നാണ് 2.25 കോടിയുടെ 2000 രൂപ നോട്ടുകളും പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളും 100 രൂപയുടെ കെട്ടുകളും പിടികൂടിയത്. ചൊവ്വാഴ്ച റെയ്ഡിനത്തെിയ സംഘത്തിനുനേരെ വയോധിക രണ്ടു പട്ടികളെ അഴിച്ചുവിട്ടെങ്കിലും പ്രദേശവാസികളുടെയും പൊലീസിന്‍െറയും സഹായത്തോടെ വീണ്ടും പരിശോധനക്കത്തെുകയായിരുന്നു.

അടച്ചിട്ട മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്. ഇടക്കിടെ അപ്പാര്‍ട്ട്മെന്‍റില്‍ വന്നുപോകാറുള്ള ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമീപത്തെ ഒരു ക്ളബിന്‍േറതാണ് പണമെന്ന് ഇയാള്‍ മൊഴിനല്‍കിയെങ്കിലും തുടരന്വേഷണത്തില്‍ ഇത് ശരിയല്ളെന്ന് ബോധ്യപ്പെട്ടു. അവസാനം കള്ളപ്പണമാണെന്ന് സമ്മതിക്കുകയായിരുന്നു. പണം പിടിച്ചെടുത്ത അധികൃതര്‍ അന്വേഷണം തുടരുകയാണ്.

ചണ്ഡിഗഢില്‍ 2.20 കോടി പിടിച്ചെടുത്തു

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ കള്ളപ്പണവേട്ടയില്‍ ഒരു വസ്ത്ര വ്യാപാരിയില്‍നിന്നും മറ്റു ചില ഇടങ്ങളില്‍നിന്നുമായി  2.20 കോടി രൂപ പിടികൂടി.  ഹവാലപണത്തിനെതിരെ നടത്തിയ നീക്കത്തിന്‍െറ ഭാഗമായാണ് പണം പിടിച്ചെടുത്തത്. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാപാരി ഇന്ദ്രര്‍പാല്‍ മഹാജന്‍െറ  വീട്ടുവളപ്പിലും മറ്റും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പിടികൂടിയ പണത്തില്‍ 18 ലക്ഷം പുതിയ നോട്ടുകളാണ്. 52 ലക്ഷത്തിന്‍െറ 100 രൂപ നോട്ടുകളും  ഉണ്ട്.

ബാക്കി പണം അസാധുവാക്കിയ കറന്‍സികളാണ്.  എന്‍ഫോഴ്സ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗുര്‍നാം സിങ്ങിന്‍െറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വിവിധ വകുപ്പുകള്‍ പ്രകാരം മഹാജനെതിരെ കേസ് രജിസ്റ്റര്‍  ചെയ്തു. തിരിച്ചറിയാത്ത ചില ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പുണെയില്‍  62 ലക്ഷത്തിന്‍െറ  പുതിയ നോട്ടുകള്‍ പിടികൂടി

നഗരത്തിലെ വക്കാഡ് പ്രദേശത്ത് കാറില്‍നിന്ന് 62 ലക്ഷത്തിന്‍െറ കറന്‍സി പൊലീസ് പിടിച്ചെടുത്തു.
 ഇതില്‍ ഭൂരിഭാഗവും 2000 രൂപ നോട്ടുകളാണ്. ബാക്കി 100ന്‍െറ നോട്ടുകളാണ്.  പുണെ-മുംബൈ എക്സ്പ്രസ് പാതയിലൂടെ വന്ന കാര്‍ പരിശോധിച്ചപ്പോഴാണ് കറന്‍സി കെട്ടുകള്‍ കണ്ടത്തെിയത്.

 പ്രവീണ്‍ ജെയിന്‍, ഛേതന്‍ രാജ്പുട്ട്, സായ് നാഥ് നെത്കെ, അമിത് ദോഷി എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഡല്‍ഹിയിലെ  ഹോട്ടലില്‍നിന്ന് 3.25 കോടിയുടെ അസാധു നോട്ടുകള്‍

 കരോള്‍ബാഗിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. രണ്ടു മുറികളിലായി താമസിച്ച അഞ്ചു പേരില്‍നിന്നാണ്  നോട്ടുകള്‍ പിടികൂടിയതെന്ന് ജോ. പൊലീസ് കമീഷണര്‍ രവീന്ദ്രയാദവ് അറിയിച്ചു. 

അന്‍സാരി അബുസര്‍, ഫസല്‍ ഖാന്‍, അന്‍സാരി അഫാന്‍, ലദു റാം, മഹാവീര്‍ സിങ് എന്നിവരെ കസ്റ്റഡയിലെടുത്തു. മുംബൈ കേന്ദ്രമായ ഹവാലസംഘത്തിന്‍േറതാണ് പണമെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. സൂട്ട് കേസുകളിലും ഹാര്‍ഡ്ബോര്‍ഡ് പെട്ടികളിലുമായിരുന്നു പണം സൂക്ഷിച്ചത്.

ഗോവയില്‍ 24 ലക്ഷം പിടികൂടി

പനാജി: ഗോവയിലെ കലാന്‍ഗുഡ് ഗ്രാമത്തില്‍  മൂന്നു പേരില്‍നിന്ന് 24 ലക്ഷത്തിന്‍െറ പുതിയ കറന്‍സി പിടികൂടിയതായി പൊലീസ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാര്‍  തടഞ്ഞ്  പരിശോധിച്ചപ്പോഴാണ് ബാഗില്‍  2000ത്തിന്‍െറ നോട്ടുകെട്ടുകള്‍ കണ്ടത്തെിയത്.

കാറിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. 40 ശതമാനം കമീഷന്‍ വ്യവസ്ഥയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറയുന്നു.

പുണെ: നഗരത്തിലെ വക്കാഡ് പ്രദേശത്ത് കാറില്‍നിന്ന് 62 ലക്ഷത്തിന്‍െറ കറന്‍സി പൊലീസ് പിടിച്ചെടുത്തു. ഇതില്‍ ഭൂരിഭാഗവും 2000 രൂപ നോട്ടുകളാണ്. ബാക്കി 100ന്‍െറ നോട്ടുകളാണ്.  പുണെ-മുംബൈ എക്സ്പ്രസ് പാതയിലൂടെ വന്ന കാര്‍ പരിശോധിച്ചപ്പോഴാണ് കറന്‍സി കെട്ടുകള്‍ കണ്ടത്തെിയത്.  പ്രവീണ്‍ ജെയിന്‍, ഛേതന്‍ രാജ്പുട്ട്, സായ് നാഥ് നെത്കെ, അമിത് ദോഷി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

 

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.