മുംബൈ: ബിനാമി സ്വത്ത് നിയമത്തിന്‍െറ പേരില്‍ സാധാരണക്കാരന്‍െറ ‘അടിവസ്ത്രം’ പറിച്ചെറിയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടി പ്രസിഡന്‍റ് ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ ഹിന്ദി മുഖപത്രമായ ‘ദോപെഹര്‍ക സാമ്ന’യില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. അസാധുവിനു പിന്നാലെ ബിനാമി സ്വത്ത് നിയമവും കൊണ്ടുവന്നത് കേമം തന്നെ.
നോട്ട് അസാധുവില്‍ സംഭവിച്ചതുപോലെ ബിനാമി സ്വത്ത് പിടിച്ചെടുക്കുന്നു എന്ന പേരില്‍ പാവപ്പെട്ടവരും മധ്യവര്‍ഗക്കാരും ചവിട്ടിയരക്കപ്പെടരുത്. വലിയ നേതാക്കളും വ്യവസായികളും വിദേശ ഇന്ത്യക്കാരും മാഫിയകളും കള്ളപ്പണം സ്വത്താക്കി മാറ്റിയിട്ടുണ്ട്. എന്നിട്ടും സാധാരണക്കാരെ വഞ്ചകരായി മുദ്രചാര്‍ത്തിയത് നിര്‍ഭാഗ്യകരം. കള്ളപ്പണക്കാര്‍ക്ക് പോറലുപോലും ഏറ്റിട്ടില്ല. പാവപ്പെട്ടവരാണ് ദുരിതം പേറുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.