ന്യൂഡൽഹി: േനാട്ട് അസാധുവാക്കിയതു സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തെ തുടർന്ന് നിർത്തിവെച്ച ലോക്സഭ നടപടികൾ പുനരാരംഭിച്ചു. ഇത്തവണത്തെ സമ്മേളനത്തിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലെത്തി.
പ്രശ്നപരിഹാത്തിനായി ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുകയും എല്ലാ നേതാക്കൾക്കും സഭയിൽ സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.
നോട്ട് പ്രതിസന്ധിയെ സംബന്ധിച്ച് പ്രധാനമന്ത്രി സഭയിൽ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. നോട്ടു പിൻവലിക്കൽ സഭയിൽ പ്രഖ്യാപിക്കാത്തതിനാൽ വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച് വോട്ടിനിടണം. നോട്ടു പിൻവലിക്കലിൽ അഴിമതിയുള്ളതിനാൽ പാർലമെൻറ് സംയുക്ത സമിതി അന്വേഷിക്കണം എന്നിവയാണ് മറ്റാവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.