ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ പരാജയമുണ്ടായതിന് പിന്നാലെ പ്രതികരിച്ച് ജന്തർമന്ദിറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. വനിത ഗുസ്തി താരങ്ങളെ അവഗണിച്ചതിന്റെ ശാപമാണ് ബി.ജെ.പി അനുഭവിക്കുന്നതെന്ന് താരങ്ങൾ പറഞ്ഞു. ഇഗോ മാറ്റിവെച്ച് ജനങ്ങൾ പറയുന്നത് കേൾക്കാൻ ബി.ജെ.പി തയാറാകണമെന്നും ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇപ്പോഴുള്ള സർക്കാറിന്റെ നയങ്ങൾ രാഷ്ട്രത്തിന് ഗുണകരമല്ല. മുൻ സർക്കാറുകൾക്ക് എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. ഒളിമ്പിക് മെഡൽ ജേതാക്കളെ എങ്ങനെയാണ് അവർ അവഗണിച്ചത്. ബി.ജെ.പിക്ക് ഇത് പുനർവിചിന്തനത്തിനുള്ള അവസരമാണ്. അല്ലെങ്കിൽ അവർക്ക് കൂടുതൽ സംസ്ഥാനങ്ങളും പൊതു തെരഞ്ഞെടുപ്പും നഷ്ടമാകും. ജനങ്ങളാണോ അഴിമതിക്കാരായ നേതാക്കളാണോ പ്രധാനമെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും ഗുസ്തിതാരങ്ങൾ ആവശ്യപ്പെട്ടു.
രാഷ്ട്രീയബന്ധങ്ങളും വോട്ടുബാങ്കുമാണ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ നടപടിയെടുക്കുന്നതിൽ നിന്നും ബി.ജെ.പിയെ പിന്തിരിപ്പിക്കുന്നതെന്നും ഗുസ്തിതാരങ്ങൾ പറഞ്ഞു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ദിവസങ്ങളായി താരങ്ങൾ സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.