ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നൂറുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 15.6 കിലോ ഹെറോയ്നുമായാണ് സ്ത്രീയടക്കം രണ്ടുപേർ പിടിയിലായത്. ടാൻസാനിയ സ്വദേശികളാണ് ഇവർ. വെള്ളിയാഴ്ച ജോഹന്നാസ്ബര്‍ഗില്‍നിന്ന് ദോഹ വഴി ചെന്നൈയില്‍ വിമാനത്തിലെത്തിയതാണ് ഇവർ. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർപിടിയിലായതെന്ന് ചെന്നൈ എയർ കസ്റ്റംസ് കമ്മിഷണർ രാജൻ ചൗധരി പറഞ്ഞു.
ഡെബോറ ഏലിയ (46), ഫെലിക്സ് ഒബാഡിയ (45) എന്നിവരാണ് പിടിയിലായത്. പെട്ടിക്കുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബംഗളൂരുവിലെ ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സക്കായി വന്നതാണെന്നാണ് ഡെബോറ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. സഹായിയാട്ടാണ് ഫെലിക്സ് എത്തിയത്. ബംഗളൂരുവിലേക്ക് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ ദോഹയിൽ നിന്ന് ഖത്തർ എയർവേയ്സ് 528 വിമാനത്തിൽ ചെന്നൈയിലേക്ക് വരികയായിരുന്നു.
മലയാളിയായ അസി. കസ്റ്റംസ് കമ്മിഷണര്‍ എന്‍. അജിത് കുമാര്‍, സൂപ്രണ്ട് വി. വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.