ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ വ്യോമയാന ഇന്ധനത്തിന്മേൽ ചുമത്തുന്ന ഉയർന്ന നികുതിയാണ് വിമാന ടിക്കറ്റ് നിരക്ക് കുറയാത്തതിന് കാരണമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ആരോപിച്ചു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ ലക്ഷ്യംവെച്ചുള്ള കപടനാടകമാണ് അവർ ആടുന്നത്. ''വിമാന ടിക്കറ്റ് നിരക്ക് കുറയാത്തത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എയർലൈൻ പ്രവർത്തന ചെലവിന്റെ 40 ശതമാനം ഏവിയേഷൻ ടർബൈൻ ഇന്ധനമാണ്. എന്നാൽ പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി എന്നിവ എ.ടി.എഫിന് 25 ശതമാനം വാറ്റ് ചുമത്തുമ്പോൾ യു.പിയും നാഗാലാൻഡും കശ്മീരും ഈടാക്കുന്നത് ഒരു ശതമാനം മാത്രമാണ്'' -അദ്ദേഹം ട്വീറ്റ് ചെയ്തു.
വിമാനക്കമ്പനികളുടെ വരുമാനത്തിന്റെ 21 ശതമാനവും നികുതിയായി കേന്ദ്രസർക്കാറിലേക്ക് പോകുന്നുവെന്നും അവർക്ക് ലാഭമില്ലെന്നും അവകാശപ്പെട്ട് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ തിരിച്ചടിച്ചു. ''അതുകൊണ്ടാണ് വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത്. ആളുകളെ വിഡ്ഢികളാക്കുന്നത് നിർത്തൂ''.എ.ടി.എഫിന് നികുതി നാല് ശതമാനമായി കുറക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും മോദി സർക്കാർ 11 ശതമാനം എക്സൈസ് തീരുവ ഈടാക്കുന്നു. '- അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.