നാശം വിതക്കാനൊരുങ്ങി 'ബിപോർജോയ്'; കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ്, ട്രെയിനുകൾ റദ്ദാക്കി

മുംബൈ: ഗുജറാത്ത് തീരത്തേക്ക് കരകയറാൻ ഒരുങ്ങുന്ന 'ബിപോർജോയ്' ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അടുത്ത 30 മണിക്കൂറിനകം ഗുജറാത്തിലെ മാണ്ട്‌വിക്കും പാകിസ്ഥാനിലെ  കറാച്ചിക്കും ഇടയിൽ കരകയറുമെന്നാണ് വിദഗ്ധർ പറയുന്നത്.

കച്ച്, ദേവഭൂമി ദ്വാരക, പോർബന്തർ, ജാംനഗർ, മോർബി, ജുനഗർ, എന്നിവിടങ്ങളിൽ വീടുകൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുമെന്നും തട്ടുതട്ടുകളുള്ള വീടുകൾ പൂർണ്ണമായും തകരാൻ ഇടയായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ ചുഴലിക്കാറ്റ് ഈ പ്രദേശങ്ങളിലെ വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ നശിപ്പിക്കാനും റെയിൽ ഗതാഗതം തടസ്സപ്പെടാനും ഇടയാക്കും.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരങ്ങളിലൂടെ സഞ്ചരിക്കുന്ന 95 ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമറെയിൽവേ അറിയിച്ചു.

ഗുജറാത്തിലെ ജഖാവു തുറമുഖത്ത് നിന്ന് 200 കിലോമീറ്റർ അകലെ വടക്കുകിഴക്കൻ അറബിക്കടലിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ  മണിക്കൂറിൽ 150 കി.മീ വേഗതയിൽ വീശിയടിക്കുന്ന കാറ്റ്, മാണ്ഡവിക്കും കറാച്ചിക്കും ഇടയിൽ സൗരാഷ്ട്ര, കച്ച് എന്നീ പ്രദേശങ്ങൾ കടന്ന് പാകിസ്ഥാൻ തീരങ്ങളിലേക്കെത്തും.

റദ്ദാക്കിയ ട്രെയിനുകൾ

22955 ബാന്ദ്ര ടെർമിനസ് - ഭുജ് കച്ച് എക്സ്പ്രസ്

20907 ദാദർ - ഭുജ് എക്സ്പ്രസ്

09480 ഓഖ - രാജ്കോട്ട് അൺറിസർവ്ഡ് സ്പെഷ്യൽ (പ്രതിദിനം)

09479 രാജ്കോട്ട് - ഓഖ അൺറിസർവ്ഡ് സ്പെഷ്യൽ (പ്രതിദിനം)

19251 വെരാവൽ - ഓഖ എക്സ്പ്രസ്

19252 ഓഖ - വെരാവൽ എക്സ്പ്രസ്

09523 ഓഖ - ഡൽഹി സരായ് രോഹില്ല സ്പെഷ്യൽ

19209 ഭാവ്നഗർ ടെർമിനസ് - ഓഖ എക്സ്പ്രസ്

19210 ഓഖ - ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ്

09522 വെരാവൽ - രാജ്കോട്ട് എക്സ്പ്രസ്

09521 രാജ്കോട്ട് - വെരാവൽ എക്സ്പ്രസ്

22957 അഹമ്മദാബാദ് - വെരാവൽ

22958 വെരാവൽ - അഹമ്മദാബാദ്

19119 അഹമ്മദാബാദ് - വെരാവൽ ഇന്റർസിറ്റി

19120 വെരാവൽ - അഹമ്മദാബാദ് ഇന്റർസിറ്റി

19207 പോർബന്തർ -വെരാവൽ എക്സ്പ്രസ്

19208 വെരാവൽ - പോർബന്ദർ എക്സ്പ്രസ്

09513 രാജ്കോട്ട് - വെരാവൽ

09514 വെരാവൽ - രാജ്കോട്ട്

19320 ഇൻഡോർ-വെരാവൽ മഹാമന

09550 പോർബന്തർ - ഭൻവാദ്

09549 ഭൻവാദ് - പോർബന്തർ

09515 കനലസ് - പോർബന്തർ സ്പെഷ്യൽ

09551 ഭൻവാദ് - പോർബന്ദർ എക്സ്പ്രസ്

09516 പോർബന്തർ - കനലസ് സ്പെഷ്യൽ

09552 പോർബന്ദർ - ഭൗൺറ എക്സ്പ്രസ്

09595 രാജ്കോട്ട് - പോർബന്തർ സ്പെഷ്യൽ

09596 പോർബന്തർ - രാജ്കോട്ട് സ്പെഷ്യൽ

20937 പോർബന്തർ - ഡൽഹി സരായ് രോഹില്ല എക്സ്പ്രസ്

22483 ജോധ്പൂർ - ഗാന്ധിധാം എക്സ്പ്രസ്

22484 ഗാന്ധിധാം - ജോധ്പൂർ എക്സ്പ്രസ്

19571 രാജ്കോട്ട് - പോർബന്ദർ എക്സ്പ്രസ്

19572 പോർബന്തർ - രാജ്കോട്ട് എക്സ്പ്രസ്

20908 ഭുജ് - ദാദർ എക്സ്പ്രസ്

19405 പാലൻപൂർ - ഗാന്ധിധാം എക്സ്പ്രസ്

19406 ഗാന്ധിധാം - പാലൻപൂർ എക്സ്പ്രസ്

22956 ഭുജ് - ബാന്ദ്ര ടെർമിനസ് കച്ച് എക്സ്പ്രസ്

20927 പാലൻപൂർ - ഭുജ് എസ്എഫ് എക്സ്പ്രസ്

20928 ഭുജ് - പാലൻപൂർ എസ്എഫ് എക്സ്പ്രസ്

09505 വെരാവൽ - അംറേലി

09540 ജുനാഗഡ് - അമ്രേലി

09295 വെരാവൽ - ഡെൽവാഡ സ്പെഷ്യൽ

09531 ഡെൽവാഡ - ജുനാഗഡ് സ്പെഷ്യൽ

09291 വെരാവൽ - അംറേലി

09508 അംറേലി - വെരാവൽ

09539 അമ്രേലി - ജുനാഗഡ്

09292 അംറേലി - വെരാവൽ

09532 ജുനാഗഡ് - ഡെൽവാഡ സ്പെഷ്യൽ

09296 ഡെൽവാഡ - വെരാവൽ സ്പെഷ്യൽ

09456 ഭുജ് - സബർമതി സ്പെഷ്യൽ

22959 വഡോദര - ജാംനഗർ സൂപ്പർഫാസ്റ്റ് ഇന്റർസിറ്റി

19202 പോർബന്തർ - സെക്കന്തരാബാദ്

11463/65 വെരാവൽ - ജബൽപൂർ

Tags:    
News Summary - Cyclone Biparjoy: IMD warns of flood, power disruption; trains cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.