മി​ഗ്ജോം ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് തീരം തൊട്ടു; ആ​ന്ധ്രയിൽ കനത്ത മഴ, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

അമരാവതി: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​ കൊ​ണ്ട മി​ഗ്ജോം ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് തീരം തൊട്ടു. ഉ​ച്ച​ക്ക് ഒന്നരയോടെ നെ​ല്ലൂ​രി​നും മ​ച്ചി​ലി​പ​ട്ട​ണ​ത്തി​നു​മി​ട​യി​ൽ ബാ​പ​ട്‍ല​ക്കു സ​മീ​പമാണ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ആന്ധ്രാ തീരം തൊട്ടത്. തീരം തൊടുമ്പോൾ മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്ററായിരുന്നു​ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റിന്‍റെ വേ​ഗ​ത.

അതേസമയം, ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് തീരം തൊട്ടതിന് പിന്നാലെ ആന്ധ്രയിൽ കനത്ത മഴ പെയ്യുകയാണ്. മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ തുടരുമെ​ന്നാ​ണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബാപ്ത്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി പതിനായിരത്തോളം പേരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്.

ആന്ധ്ര കൂടാതെ, വടക്കൻ തമിഴ്നാട്ടിലും ഒഡീഷയിലും പുതുച്ചേരിയിലുംകനത്ത ജാഗ്രതയാണുള്ളത്. ഒഡീഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജം, പുരി, ജഗത്സിങ് പൂർ എന്നീ പ്രദേശങ്ങളിൽ പ്രവേശിക്കുമ്പോൾ 35-45 മുതൽ 55 വരെ വേഗത ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തുടർന്ന് 40-50 മുതൽ 60 കിലോമീറ്റർ വരെ കാറ്റിന്‍റെ വേഗത വർധിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരം കടുത്ത ദുരിതത്തിലാണ്. താഴ്ന്ന പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകൾക്ക് ഇന്ന് പൊതു അവധി നൽകിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തിൽ റൺവേയിൽ നിന്ന് ഉൾപ്പെടെ വെള്ളമിറങ്ങി.

കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ പ്രവർത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാവിലെയോടെ സാധാരണനിലയിൽ പ്രവർത്തിച്ചുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റൺവേ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയിരുന്നു. 70ഓ​ളം വി​മാ​ന​ങ്ങ​ളാണ് ഇവിടെ റ​ദ്ദാ​ക്കിയത്.

ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റിന്‍റെ സഞ്ചാരപഥം കാണാൻ

Tags:    
News Summary - Cyclone Migjom makes landfall in andra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.