ന്യൂഡൽഹി: 'നിവർ' ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ്, തമിഴ് നാട്, പുതുച്ചേരി തീരത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച ഉച്ചക്കുശേഷം 60 - 120 കിലോമീറ്റർ വേഗതയിൽ പുതുച്ചേരിയിലെ കാരക്കലിനും തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ഇടയിൽ 'നിവർ' ആഞ്ഞടിക്കുമെന്നാണ് റിപ്പോർട്ട്.
ചെന്നൈ, വില്ലുപുരം, കടലൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. നിലവിൽ 40-50 കിലോമീറ്റർ വരെ വേഗതയിലാണ് നീങ്ങുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയായിരുന്നു.
ശക്തിയേറിയ കാറ്റ് കാർഷിക വിളകൾ നശിപ്പിക്കുമെന്നതിനാൽ, ആന്ധ്ര പ്രദേശിെൻറ തെക്കൻ തീരദേശത്തും റായലസീമയിലും കർഷകർ കാലതാമസമില്ലാതെ വിളവെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പട്ട്, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂർ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത. ഇതേതുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. തീരപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.