ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും 2022 ജനുവരി ഒന്നു മുതൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
16 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിെൻറ പ്രയോജനം ലഭിക്കും. ജോലിക്കിടെ മരിച്ച ജീവനക്കാരുടെ അവകാശികളെ നിയമിക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധ പരിപാടികളിൽ പെങ്കടുത്ത സർക്കാർ ജീവനക്കാർക്കെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കും. സസ്പെൻഷൻ കാലയളവ് പ്രവൃത്തി ദിവസങ്ങളായി പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥരെ വിരമിക്കുന്നതിെൻറ അവസാന ദിവസം സസ്പെൻഡ് ചെയ്യുന്ന രീതി നിർത്തലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡി.എ വർധന ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സെപ്റ്റംബർ എട്ടിന് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാറിന്‍റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.