കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ഡി.എ വർധന ഉണ്ടായേക്കും

ന്യൂഡൽഹി: ഏഴാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പ്രകാരം ജൂലൈ അല്ലെങ്കിൽ ആഗസ്ത് മാസങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്തയുണ്ടാകും. ഡി.എയിൽ വീണ്ടും വർധന സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. ആദ്യത്തേത് ജനുവരി മുതൽ ജൂൺ വരെയാണ് നൽകുന്നത്, രണ്ടാമത്തേത് ജൂലൈ മുതൽ ഡിസംബർ വരെയും. 2022ലെ ക്ഷാമബത്തയുടെ ആദ്യ വർധന മാർച്ചിൽ പ്രഖ്യാപിച്ചു. എ.ഐ.സി.പി സൂചികയിലെ വർധന കാരണം ജൂലൈയിൽ അടുത്ത പരിഷ്കരണത്തിന് സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

2021 ഡിസംബറിൽ എ.ഐ.സി.പി.ഐ 125.4 ആയിരുന്നു. 2022 ജനുവരിയിൽ ഇത് 0.3 പോയിന്റ് കുറഞ്ഞ് 125.1 ആയി. 2022 ഫെബ്രുവരിയിലെ അഖിലേന്ത്യാ സി.പി.ഐ-ഐ.ഡബ്ല്യു 0.1 പോയിന്റ് കുറഞ്ഞ് 125.0 ആയി. ഒരു വർഷം മുമ്പ് ഇതേ മാസങ്ങൾക്കിടയിൽ രേഖപ്പെടുത്തിയ 0.68 ശതമാനം വർധനയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മാസത്തെ ശതമാന മാറ്റം മുൻ മാസത്തെ അപേക്ഷിച്ച് 0.08 ശതമാനം കുറഞ്ഞു. മാർച്ച് മാസത്തിൽ 1 പോയിന്റിന്റെ കുതിപ്പാണ് ഉണ്ടായത്. മാർച്ചിലെ എ.ഐ.സി.പി.ഐ സൂചിക 126ലാണ്.

റിപ്പോർട്ടുകൾ പ്രകാരം ഡി.എയിൽ നാല് ശതമാനം കൂടി വർധനയുണ്ടായേക്കും. അതായത് മൊത്തം ഡി.എ 38 ശതമാനത്തിലെത്തും.

ഡി.എ റിവിഷൻ തീരുമാനത്തിൽ നിർണായകമായ മാർച്ചിലെ എ.ഐ.സി.പി.ഐ സൂചിക കണക്കുകൾ ഡി.എ വർധിപ്പിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂലൈ-ആഗസ്ത് കാലയളവിൽ ഡി.എ വർധന ഏകദേശം നാലു ശതമാനം വരാം. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ എ.സി.പി.ഐ കണക്കുകൾ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

2022 ജനുവരി 1 മുതൽ ഇതിന് പ്രാബല്യമുണ്ട്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശിപാർശ അടിസ്ഥാനമാക്കിയ അംഗീകൃത ഫോർമുല അനുസരിച്ചാണ് വർധന.

Tags:    
News Summary - DA hike in July for Central govt employees likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.