മുംബൈ: പ്രമുഖ യുക്തിവാദി ഡോ. നരേന്ദ്ര ദാഭോൽകർ വധകേസ് പ്രതികൾക്കെതിരെ ഭീകരവാദ പ്രവർത്തനത്തിന് യു.എ.പി.എ ചുമത്തണമെന്ന് പുണെ കോടതിയിൽ സി ബി.ഐ. തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകരായ ഇ.എൻ.ടി ഡോക്ടർ വിരേന്ദ്ര താവ്ഡെ, സച്ചിൻ അന്ദൂരെ, ശരദ് കലസ്കർ, അഭിഭാഷകൻ സഞ്ജീവ് പുനലേക്കർ, വിക്രം ഭാവേ എന്നിവർക്കെതിരെയാണ് യു.എ.പി.എ ചുമത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്.
ദാഭോൽകർ വധം സമൂഹത്തിൽ ഭീതിപരത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഭീകരവാദ പ്രവൃത്തിയാണെന്നും പ്രത്യേക കോടതി ജഡ്ജി എസ്.ആർ. നവന്ദർക്കു മുമ്പാകെ സി.ബി.ഐ വാദിച്ചു. പ്രതികൾക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2013 ആഗസ്റ്റ് 20ന് പ്രഭാതസവാരിക്കിടെ പുണെയിലാണ് ദാഭോൽകർ വെടിയേറ്റ് മരിച്ചത്. ഡോ. വീരേന്ദ്ര താവ്ഡെയാണ് മുഖ്യസൂത്രധാരനെന്നും ബൈക്കിലെത്തി ദാഭോൽകർക്കെതിരെ നിറയൊഴിച്ചത് സച്ചിൻ അന്ദൂരെ, ശരദ് കലസ്കർ എന്നിവരാണെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
സനാതൻ സൻസ്തയുടെ അഭിഭാഷകനായ സഞ്ജീവ് പുനലേക്കറുടെ നിർദേശപ്രകാരം കൊലപാതകത്തിന് ഉപയോഗിച്ച തോക്കുകൾ പ്രതികൾ താണേ കടലിടുക്കിൽ വലിച്ചെറിഞ്ഞതായും സി.ബി.ഐ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.