മുംബൈ: ദാദ്ര, നഗർ ഹവേലി എംപി മോഹൻഭായ് ദൽകറെ തെക്കൻ മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മറൈൻ ഡ്രൈവിലെ ഹോട്ടലിൽ നിന്ന് കണ്ടെത്തിയ ദൽകറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
'ദാദ്ര, നാഗർഹവേലി എം.പി മോഹൻഭായ് ദൽകർ മരിച്ച സംഭവം കടുത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന്' ദാദ്ര, നഗർ ഹവേലി പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റ് ഫത്തേസിങ് ചൗഹാൻ ട്വിറ്ററിൽ പറഞ്ഞു. ഭാരതീയ നവശക്തി പാർട്ടിയിൽ അംഗമായ മോഹൻഭായ് ദൽകർ 2019ൽ ഏഴാം തവണയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിൽവാസയിൽ ജനിച്ച ദെൽകർ കർഷകനായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന ട്വീറ്റ് 2020 ഒക്ടോബർ 22നായിരുന്നു. ദൽകർ പാർലമെന്‍റിന്‍റെ സ്ഥിരംസമിതികളിലും അംഗമായിരുന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.