തവാങ് (അരുണാചൽപ്രദേശ്): ചൈനയുടെ പ്രതിഷേധത്തിനിടെ തിബത്തൻ ആത്മീയ നേതാവ് ദലൈലാമ അരുണാചൽപ്രദേശിലെ തവാങ്ങിൽ എത്തി. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു ദലൈലാമയെ അനുഗമിക്കുന്നുണ്ട്.
ഏപ്രിൽ നാലിന് ഹെലികോപ്ടറിൽ തവാങ്ങിലെത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ കാരണം ഗുവാഹതിയിൽനിന്ന് റോഡ്മാർഗം 550 കിലോമീറ്റർ സഞ്ചരിച്ചാണ് തവാങ്ങിലേക്ക് പുറപ്പെട്ടത്. പശ്ചിമ കമെങ് ജില്ലയിലെ ദിരാങ്ങിൽനിന്നാണ് പേമ ഖണ്ഡു ദലൈലാമക്കൊപ്പം ചേർന്നത്. ഇവിെടനിന്നുള്ള 140 കിലോമീറ്ററിൽ 30 കിലോമീറ്റർ മഞ്ഞുവീഴ്ച കാരണം യാത്ര ദുഷ്കരമായിരുന്നു. പൊലീസും അർധൈസനിക വിഭാഗവും കനത്ത സുരക്ഷയാണ് ഒരുക്കിയത്.
1962ലെ യുദ്ധത്തിനുശേഷം ൈചനീസ് െെസനികർ പിൻവാങ്ങിയ പശ്ചിമ കമെങ് ജില്ലയുടെ ആസ്ഥാനമായ ബോംദിലയിലാണ് ദലൈലാമ ആദ്യം തങ്ങിയത്. രണ്ട് ദിവസം ദിരാങ്ങിലും താമസിച്ചു. തവാങ്ങിലെ ആശ്രമത്തിൽ ദലൈലാമ നാല് രാത്രി ചെലവഴിക്കും. വിവിധ നേതാക്കളുമായുള്ള അദ്ദേഹത്തിെൻറ ചർച്ച ശനിയാഴ്ച തുടങ്ങും. 336 വർഷം പഴക്കമുള്ള തവാങ് ആശ്രമം ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.