ചെന്നൈ: മകളെ ശല്യപ്പെടുത്തിയതിനെ ചോദ്യംചെയ്ത ദലിത് ദമ്പതികളെ മേൽജാതിക്കാർ സംഘംചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഇൗറോഡ് ജില്ലയിലെ കൊടുമുടി രാമസാമി (55), ഭാര്യ അരുക്കാണി (48) എന്നിവരാണ് കൊല്ലപ്പെട്ടത്. സമീപത്ത് താമസിക്കുന്ന നാടാർ വിഭാഗത്തിൽപെട്ട സൂര്യ, പിതാവ് സ്വാമിനാഥൻ, സുഹൃത്ത് കൃപാശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സൂര്യയും കൂട്ടുകാരും ദീപാവലി ആഘോഷിക്കവെ ദലിത് ദമ്പതികളുടെ 30കാരിയായ മകളെയും ഭർത്താവിനെയും പരിഹസിച്ചു. ഇതറിഞ്ഞ് സമീപവാസികൾ സൂര്യ ഉൾപ്പെടുന്ന സംഘത്തെ ചോദ്യംചെയ്യുകയും തല്ലിയോടിക്കുകയും ചെയ്തു.
സൂര്യ വീട്ടിൽ ചെന്ന് പിതാവിനോട് വിവരമറിയിച്ചു. ഇതിൽ പ്രകോപിതനായ പിതാവ് സ്വാമിനാഥൻ മകനോട് പകരംചോദിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് സൂര്യയും സംഘവും വീട്ടിൽ അതിക്രമിച്ചുകടന്ന് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്.
ശനിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.