ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ദലിത് വിഭാഗത്തിൽപെട്ട 16കാരിയെ തട്ടിക്കൊണ് ടുപോയി ബലാത്സംഗം ചെയ്ത് രണ്ട് തവണ വിൽപന നടത്തിയതായി റിപ്പോർട്ട്. മൂന്നു മാസം ത ടവിൽ നരകജീവിതം നയിച്ച പെൺകുട്ടി പിന്നീട് കൈയിലെ െഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കഴിഞ്ഞവർഷം ആഗസ്റ്റിൽ നടന്ന സംഭവം പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കിയതിനാൽ പുറംലോകമറിഞ്ഞില്ല. മാത്രമല്ല, കാണാതായശേഷം മാതാപിതാക്കൾ നിരവധി തവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും കടുത്ത അവഗണന നേരിട്ടതായും പറയുന്നു.
അന്വേഷണം നടത്താതെ പൊലീസ് വിലപ്പെട്ട മൂന്നുമാസം പാഴാക്കിെയന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ 12ന് പെൺകുട്ടിയുടെ മാതാവ് ഡൽഹി പ്രസ്ക്ലബിൽ വാർത്തസമ്മേളനം നടത്താൻ തുനിഞ്ഞെങ്കിലും ഇവരുടെ വീടിനു ചുറ്റും 50ഒാളം ഗുണ്ടകൾ വളഞ്ഞ് പുറത്തിറങ്ങാൻ അനുവദിച്ചില്ല. ആഗസ്റ്റ് 24ന് വിനയ് ഗുജ്ജർ എന്നയാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാൾ ഡൽഹിയിലെ തെൻറ ഒാഫിസിൽ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. ഇവിടെ ഒരു മാസത്തോളം തടവിലിട്ട് പീഡനം തുടർന്നു. എതിർത്തപ്പോൾ ക്രൂരമായി മർദിച്ചു. വിനയ് ഒടുവിൽ പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ച സമയത്ത് 40,000 രൂപക്ക് താൻ വാങ്ങിക്കൊള്ളാമെന്ന് സുഹൃത്തായ ഹാലൻ പറഞ്ഞുവത്രെ. ഒരു മാസത്തിനുശേഷം ഹാലൻ പെൺകുട്ടിയെ ഹരിയാനയിലെ ഗ്രാമത്തിലെ ജസ്വീർ എന്നയാൾക്ക് ഒന്നര ലക്ഷം രൂപക്ക് മറിച്ചു വിറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.