representative image

ഉത്തർപ്രദേശിൽ മദ്യം കൊണ്ടുവരാൻ വിസമ്മതിച്ച ദലിതനെ കുത്തികൊന്നു

ബന്ദ: മദ്യം കൊണ്ടുവരാൻ വിസമ്മതിച്ചതിന് ദലിത് വിഭാഗത്തിൽപ്പെട്ടയാളെ കുത്തികൊന്നു. ജൗരാഹി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. പ്രേംചന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിന് പുറത്ത് ഇരുന്ന പ്രേംചന്ദ്രയോട് രാജു മദ്യം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.എന്നാൽ പ്രേംചന്ദ്ര ഇത് വിസമ്മതിച്ചു. തുടർന്ന് രാജു പ്രേംചന്ദ്രയുടെ വയറ്റിലും കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പ്രേംചന്ദ്ര മരിച്ചു.

രാജുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രേംചന്ദ്രയുടെ ബന്ധുക്കൾ ആരോപിച്ചു.

Tags:    
News Summary - Dalit man stabbed to death for refusing to bring alcohol in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.