തമിഴ്​നാട്ടിൽ ദലിത്​ പഞ്ചായത്ത്​ പ്രസിഡൻറിനെ തറയിലിരുത്തി; ജാതിവിവേചനം

ചെന്നൈ: തമിഴ്​നാട്ടിൽ ദലിത്​ പഞ്ചായത്ത്​ പ്രസിഡൻറിനെ തറയിലിരുത്തി ജാതി​വിവേചനം. ഗൂഡല്ലൂർ ജില്ലയിൽ നടന്ന ഒരു യോഗത്തിലാണ്​ മറ്റ്​ അംഗങ്ങൾക്കെല്ലാം കസേരകൾ നൽകി പ്രസിഡൻറിനെ തറയിലിരുത്തിയത്​.

തീർകുത്തിട്ടായി പഞ്ചായത്ത്​ പ്രസിഡൻറ്​ രാജേശ്വരിക്കാണ്​ ദുരനുഭവമുണ്ടായത്​. വൈസ്​ പ്രസിൻറി​െൻറ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിലാണ്​ സംഭവമുണ്ടായതെന്ന്​ രാജേശ്വരി പറഞ്ഞു. കഴിഞ്ഞ ജനുവരിയാണ്​ അവർ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്​.

500 കുടുംബങ്ങൾ ഉൾപ്പെടുന്നതാണ്​ തീർകുത്തിട്ടായി പഞ്ചായത്ത്​. ഇതിൽ ഭൂരിപക്ഷവും വണിയ ജാതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ്​. 100ഓളം എസ്​.സി വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങളുണ്ട്​. പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം എസ്​.സി സംവരണമാണ്​.

സംഭവത്തിൽ വൈസ്​ പ്രസിഡൻറ്​ മോഹൻ രാജിനെതിരെ പൊലീസ്​ കേസ്​ എടുത്തിട്ടുണ്ട്​.പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ്​ കേസ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.