അമേത്തി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ ദലിത് വിദ്യാർഥികളോട് കടുത്ത ജാതി വിവേചനം. ഉച്ചഭക്ഷണത്തിന് ദലിത് വിദ്യാർഥികൾ പ്രത്യേക വരിയിൽനിൽക്കണം. മറ്റു വിദ്യാർഥികൾക്കൊപ്പം വരിനിൽക്കാനോ ഭക്ഷണം വാങ്ങി കഴിക്കാനോ ദലിത് വിദ്യാർഥികളെ അനുവദിക്കില്ല.
സംഭവത്തിൽ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനെതിരെ കേസെടുത്തു. സംഗ്രാംപൂർ പ്രദേശത്തെ ഗഡേരി പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ കുസും സോണിക്കെതിരെയാണ് എഫ്.ഐ.ആർ. എസ്.സി/എസ്.ടി നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജില്ല മജിസ്ട്രേറ്റ് അരുൺ കുമാർ അറിയിച്ചു.
കൂടാതെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യാനും ശിക്ഷ അധികാരിയോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. ജാതി അടിസ്ഥാനത്തിൽ കുട്ടികളിൽ വിവേചനം സൃഷ്ടിക്കാൻ ശ്രമിച്ചതിനെതിരെയാണ് നടപടി.
നേരത്തേ യു.പിയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ എസ്.സി/എസ്.ടി വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന പാത്രം മാറ്റിവെക്കുകയും കുട്ടികളോട് സ്വയം പാത്രം കഴുകാൻ നിർദേശിക്കുകയും ചെയ്തതിന് പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.