ന്യൂഡൽഹി: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ദാദ്ര നാഗർ ഹവേലി എന്നിവയെ ഒന്നാക്കാനുള്ള ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ‘ദാദ്ര-നാഗർ ഹവേലി ആൻഡ് ദാമൻ-ദിയു ലയന ബിൽ’ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് സഭയിൽ അവതരിപ്പിച്ചത്. ജമ്മു-കശ്മീരിനെ വിഭജിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
മികച്ച ഭരണനിർവഹണത്തിനാണ് ഇരു പ്രദേശങ്ങളെയും ഒന്നാക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. രണ്ടു പ്രദേശങ്ങൾക്കും വെവ്വേറെ ബജറ്റും സെക്രട്ടേറിയറ്റും ഉണ്ടെങ്കിലും 35 കിലോമീറ്റർ മാത്രം അകലെയുള്ള ദാമൻ-ദിയുവും ദാദ്ര-നഗർ ഹവേലിയും ഒന്നാക്കുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും സർക്കാർ പറയുന്നു. ജമ്മു-കശ്മീരും ലഡാക്കും ചേർന്നതോടെ നിലവിൽ ഒമ്പത് കേന്ദ്ര ഭരണപ്രദേശങ്ങളാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഇത് എട്ടായി ചുരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.