ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക ്കുന്ന കാലാവധി നീട്ടി. മാർച്ച് 25നും മേയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന പോളിസികൾ മേയ് 15നകം പുതുക്കിയാൽ മതി യാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
പുതുക്കേണ്ട സമയം ഈ കാലയളവിൽ കഴിഞ്ഞാലും പോളിസി നിലനിൽക്കും. തേർഡ് പാർട്ടി മോട്ടോർ വാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുമാണ് ബാധകമാകുക. സമാനമായ മറ്റൊരു ഉത്തരവിലൂടെ ലൈഫ് ഇൻഷുറൻസ് പോളിസികൾക്കും കാലാവധി പുതുക്കി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യഇൻഷുറൻസ് പോളിസികൾക്ക് സാധാരണയായി കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കാൻ അവസരം ലഭിക്കും. എന്നാൽ ഈ സമയത്ത് അപകടം അല്ലെങ്കിൽ ആശുപത്രി ചിലവുകൾക്ക് പോളിസി ക്ലെയിം ചെയ്യാൻ സാധിക്കില്ല.
നേരത്തേ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ േപാളിസി കാലാവധി ഏപ്രിൽ 21 വരെ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.