ന്യൂഡൽഹി: ഭയ്യാജി ജോഷിക്കു പകരം രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) ജനറൽ സെക്രട്ടറി (സർവകാര്യവാഹ്) ആയി ദത്താത്രേയ ഹോസബലെ തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ട്വിറ്റർ വഴിയാണ് സംഘടന പുതിയ തലമാറ്റം പ്രഖ്യാപിച്ചത്. ബംഗളൂരുവിൽ സംഘടനയുടെ ഉയർന്ന സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ ദ്വിദിന യോഗത്തിലാണ് തീരുമാനം.
73കാരനായ ഭയ്യാജി ജോഷി 2009ൽ ജനറൽ സെക്രട്ടറിയായ ശേഷം തുടർച്ചയായി ആ പദവി വഹിച്ചുവരികയായിരുന്നു. ദത്താത്രേയ ഹോസബലെ ഏറെയായി സംഘടനയുടെ നേതൃരംഗത്ത് സജീവമാണ്. കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയാണ്. 1968ലാണ് ആർ.എസ്.എസിന്റെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.