ന്യൂഡൽഹി: രാജസ്ഥാനിൽ മലയാളിയുടെ ദുരഭിമാനക്കൊല കേസിൽ ഭാര്യാ മാതാവിെൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്. കൊല്ലപ്പെട്ട അമിത് നായരുടെ ഭാര്യ മമതയാണ് തെൻറ അമ്മക്ക് രാജസ്ഥാൻ ഹൈകോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
ജാതി മാറി വിവാഹം ചെയ്ത പത്തനംതിട്ട സ്വദേശി അമിത് നായരെ വെടിെവച്ചു കൊലപ്പെടുത്തുകയായിരുന്നു. മമതയുടെ ഹരജിയിൽ ഇവരുടെ സഹോദരൻ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രീംകോടതി നേരേത്ത റദ്ദാക്കിയിരുന്നു.
മമത ഗർഭിണിയായിരിക്കുേമ്പാഴായിരുന്നു ഭർത്താവിെന കൊലപ്പെടുത്തിയത്. അമ്മക്കും കൊലയിൽ പങ്കുണ്ടെന്ന് മമത ബോധിപ്പിച്ചു. ജയ്പൂർ സ്വദേശിയായ മുകേഷ് ചൗധരിയുടെ സുഹൃത്തായ അമിത് നായർ അദ്ദേഹത്തിെൻറ സഹോദരി മമതയെ 2015 ആഗസ്റ്റിലാണ് വിവാഹം ചെയ്തത്.
അന്യജാതിക്കാരനെ വിവാഹംചെയ്തതിനെ തുടർന്ന് മമതയുടെ അമ്മ ഭഗ്വാനി ദേവിയും പിതാവ് ജീവൻ റാം ചൗധരിയും മുകേഷ് ചൗധരിയും ഗൂഢാലോചന നടത്തി 2017 മേയിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഇത് സാധാരണ കേസല്ലെന്നും ദുരഭിമാനക്കൊലയാണെന്നും മമതക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.