ഭാര്യയും മക്കളുമുൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മൂത്ത മകൾ ദലിത് വിഭാഗത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്തതിലുണ്ടായ രോഷമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ നാഗപട്ടിണത്തിലാണ് സംഭവം.
നാഗപട്ടിണത്തിൽ ചായക്കട നടത്തുന്ന ലക്ഷമണനാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് നാഗപ്പട്ടിണം പൊലീസ് എസ്.ഐ ജി. ജവഹർ പറഞ്ഞു. ഭർത്താവിനൊപ്പമാണ് നിലവിൽ പെൺകുട്ടി താമസിക്കുന്നത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ ജാതി വിവേചനവും, അന്യജാതിയിൽ നിന്ന് വിവാഹം ചെയ്യുന്നവർക്കെതിരായ ആക്രമണങ്ങളും നിലനിൽക്കുന്നുണ്ട്.
2016ൽ തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ ചേർന്ന് പട്ടാപ്പകൽ കൊലപ്പെടുത്തിയിരുന്നു. 23കാരനായ എഞ്ചിനീയറിങ് വിദ്യാർഥി വി.ശങ്കർ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കൗസല്യയെയും സംഘം ഗുരുതരമായി ആക്രിമിച്ചിരുന്നു. സംഭവത്തിൽ യുവതിയുടെ പിതാവ് ചിന്നസ്വാമിയുൾപ്പെടെ ആറ് പേർക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2020ൽ മദ്രാസ് ഹൈക്കോടതി പിതാവിനെ കുറ്റ വിമുക്തനാക്കുകയും, മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു നൽകുകയും ചെയ്തിരുന്നു.
സമാനസംഭവത്തിൽ ഭാര്യയുടെ വീട്ടുകാരുടെ ആക്രമണത്തിൽ ദലിത്‍വിഭാഗത്തിൽ പെട്ട യുവാക്കളെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.